പീഡനക്കേസിൽ പിടിയിലായ ഡി. വൈ.എഫ്.ഐ. നേതാവിന്റെ ഫോണിൽ മുപ്പതോളം സ്‌ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ

Share our post

മലയിൻകീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി .വൈ .എഫ്. ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റ് ജെ ജിനേഷ് (29) പൊതുസമൂഹത്തിൽ ലഹരിക്കെതിരെ പ്രവർത്തിക്കുന്നയാൾ. എന്നാൽ ഇയാളുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടത് പെൺകുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതിന്റെ ദൃശ്യങ്ങൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേത് ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തി.കഠാര, കത്തി, വാൾ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ജിനേഷിന്റെ ഫോണിലുണ്ടായിരുന്നു.

ഫോൺ കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.ഹിന്ദിയിലും എക്കണോമിക്‌സിലും ബിരുദാനന്തര ബിരുദമുള്ളയാളാണ് ജിനേഷ്. പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴുപേരെയാണ് മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ജിനേഷ് പ്ലസ്ടു വിദ്യാർത്ഥി എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.

തൃശൂർ കോനത്തുവീട് മേത്തല കുന്ദംകുളത്തുള്ള എസ് .സുമേജ് (21), മലയം ചിത്തിരയിൽ എ .അരുൺ (27)​, മണികണ്ഠൻ വിഴവൂർ വഴുതോടുവിള ഷാജി ഭവനിൽ എസ്. അഭിജിത്ത് (20), പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ ആർ. വിഷ്ണു (20), പെരുകാവ് തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി (20),​ പ്ലാങ്കോട്ടുമുകൾ ലക്ഷ്മി ഭവനിൽ എ. അനന്തു(18) എന്നിവരാണ് ജിനേഷിന് പുറമേ അറസ്റ്റിലായത്.

മൊബൈൽ ഫോൺ വഴി പരിചയപ്പെട്ടവരിൽ നിന്ന് ലൈംഗിക പീഡനമേറ്റതായാണ് പെൺകുട്ടിയുടെ മൊഴി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി പെൺകുട്ടിയുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച പോലീസ് പിടികൂടിയിരുന്നു. പെൺകുട്ടി ബാഗും തുണികളുമായി വീട്ടിൽ നിന്നിറങ്ങിയത് സഹോദരൻ കണ്ടിരുന്നു. സംഭവം മാതാവിനോട് പറയുകയും പഞ്ചായത്ത് അംഗം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി കഴിഞ്ഞ രണ്ടുവർഷമായി നേരിടുന്ന പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!