ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
വിള ഇൻഷൂറൻസ്: കൃഷി വകുപ്പ് വാഹന പ്രചാരണ ജാഥ തുടങ്ങി

വിള ഇൻഷൂറൻസ് പദ്ധതിയിൽ മുഴുവൻ കർഷകരെയും ഉൾപ്പെടുത്താൻ കൃഷി വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ വാഹന പ്രചാരണ ജാഥ തുടങ്ങി. കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി ഡിസംബർ 10ന് ജാഥ സമാപിക്കും.
കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും സംയുക്തമായാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്.
കാർഷിക വിളകൾക്ക് പരിരക്ഷ ഉറപ്പാക്കാൻ ഡിസംബർ 31നകം പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിലും കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയിലും ഇൻഷൂർ ചെയ്യണം. സംസ്ഥാന വിള ഇൻഷുറൻസിൽ ചേർന്നവർക്കും പദ്ധതിയുടെ ഭാഗമാകാം.ജാഥ ഡിസംബർ ഏഴിന് മട്ടന്നൂർ, ചാലോട്, മുഴക്കുന്ന്, കൂടാളി, ചാവശ്ശേരി, ഉളിക്കൽ, എട്ടിന് പടിയൂർ, മയ്യിൽ, മലപ്പട്ടം, കുറ്റിയാട്ടൂർ, ഒൻപതിന് ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്, മാടായി, പത്തിന് രാമന്തളി, എരമം കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ് എന്നിവിടങ്ങളിൽ പര്യടനം നടത്തും.
നെല്ല് , വാഴ, മരച്ചീനി, കശുമാവ് എന്നിവക്കും പച്ചക്കറി വിളകളായ വള്ളിപ്പയർ, പടവലം, പാവൽ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകൾക്കും ഇൻഷൂർ ചെയ്യാം. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, നികുതി രസീത്, പാട്ട രസീത് എന്നിവയുടെ പകർപ്പുമായി സി എസ് സി ഡിജിറ്റൽ സേവ കേന്ദ്രം, അക്ഷയ കേന്ദ്രം, അംഗീകൃത ഏജന്റുമാർ എന്നിവിടങ്ങളിൽ വിള ഇൻഷൂർ ചെയ്യാം. കാർഷിക വായ്പ എടുത്ത കർഷകർ ബാങ്ക് ഇൻഷുറൻസിൽ ചേർത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. സർക്കാർ സമർപ്പിക്കുന്ന വിളവിന്റെ ഡാറ്റയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ രേഖപ്പെടുത്തുന്ന കാലാവസ്ഥ തോതും അനുസരിച്ചാണ് നഷ്ടപരിഹാരം നൽകുക.
ശക്തിയായ കാറ്റ് , മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾക്ക് വ്യക്തിഗത പരിശോധന നടത്തിയും നഷ്ടപരിഹാരം നൽകും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം. ചടങ്ങിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ്) എ. സുരേന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. വി .ശൈലജ, കൃഷി ഇൻഷുറൻസ് കമ്പനി ജില്ലാ കോ ഓർഡിനേറ്റർ പി .ഐശ്വര്യ, ഫീൽഡ് സൂപ്പർവൈസർ കെ. അശ്വിനി എന്നിവർ പങ്കെടുത്തു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്