കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് തോല്‍വി: എസ്.എഫ്.ഐ പരീക്ഷ തടസ്സപ്പെടുത്തിയതായി പരാതി

പത്തനംത്തിട്ട: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മോഡല്‍ പരീക്ഷ തടസ്സപ്പെടുത്തി. ആടൂര്‍ ഐ.എച്ച്. ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജിലെ പരീക്ഷയാണ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്. 12-ാം തീയ്യതി ആരംഭിക്കുന്ന സര്‍വകലാശാല പരീക്ഷയുടെ മുന്നോടിയായി നടത്തിയ മോഡല്‍ പരീക്ഷയാണ് ഇവര്‍ തടസ്സപ്പെടുത്തിത്.
പ്രിന്‍സിപ്പലിനെ റൂമിലെത്തി ഭീഷണിപ്പെടുത്തി. കുട്ടികളെ പുറത്താക്കി ക്ലാസ് മുറികള്‍ അടച്ച പ്രവര്‍ത്തകര്‍ ഗേറ്റില്‍ വനിതാ പ്രിന്‍സിപ്പലിന്റെ ചിത്രം പതിപ്പിച്ച കോലവും തൂക്കി. കോളേജിലുള്ള പ്രവര്‍ത്തകര്‍ക്കുള്ള പുറമെ പുറത്തുനിന്നുള്ള പ്രവര്‍ത്തകരും ക്യാമ്പസില്‍ കയറിയതായാണ് അധ്യാപകര്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ പരീക്ഷ മുടക്കിയിട്ടില്ലെന്നാണ് എസ്.എഫ്.ഐയുടെ വാദം. പഠിപ്പ് മുടക്കി സമരം ചെയ്തുവെങ്കിലും പരീക്ഷ തടസ്സപ്പെടുത്തിയിട്ടില്ലെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം. സര്‍വകലാശാല മാനദണ്ഡം ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് എസ്.എഫ്.ഐ പറയുന്നത്.
അഞ്ചാം തീയ്യതിയായിരുന്നു കോളേജ് തിരഞ്ഞെടുപ്പ്. 14 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകളോടെ എ.ഐ.വൈ.എഫ് ആയിരുന്നു വിജയിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച എസ്.എഫ്.ഐ സ്ഥാനാര്‍ഥികളുടെ പ്രകടനപത്രിക തള്ളിയിരുന്നു. ഇതോടെ യൂണിയന്‍ ഭരണത്തിലേക്ക് എത്താന്‍ സാധിക്കാത്തതിലുള്ള പ്രതിഷേധമാണ് കോളേജില്‍ നടന്നത്.