Breaking News
മയ്യഴിയിൽ റേഷനുമില്ല, റേഷൻ കടകളുമില്ല

മാഹി: ഇലക്ട്രോണിക് റേഷൻ കാർഡുകൾ രാജ്യത്ത് ആദ്യമായി പ്രാവർത്തികമാക്കിയ മാഹിയിൽ ഇന്ന് റേഷൻ കാർഡിന് കടലാസിന്റെ പോലും വിലയില്ല. നാടെമ്പാടുമുണ്ടായിരുന്ന റേഷൻ കടകളുമില്ല. ഒരു കാലത്ത് മയ്യഴിക്കാരെ നോക്കി കേരളക്കാർ അസൂയപ്പെട്ടിരുന്നു. ഫ്രഞ്ച് ഭരണകാലം തൊട്ട് ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ
ന്യായവിലക്ക് അരി, പലവ്യഞ്ജനങ്ങൾ എന്നിവയും വിശേഷ ദിവസങ്ങളിൽ ഇവ സൗജന്യമായും ലഭിച്ചിരുന്നു. ഇതിന് പുറമെ കാർഡൊന്നിന് പ്രതിമാസം 20 കിലോ അരി സൗജന്യമായും കിട്ടുമായിരുന്നു.കഴിഞ്ഞ മൂന്ന് വർഷങ്ങളായി റേഷനുമില്ല, റേഷൻ കടകളുമില്ല.
1956 ൽ സ്ഥാപിതമായ 65 ഓളം ജീവനക്കാരുണ്ടായിരുന്ന മയ്യഴിയിലെ ആദ്യത്തെ സഹകരണ സ്ഥാപനമായ മാഹി എംപ്ലോയീസ് കോഓപ് സ്റ്റോഴ്സിന്റെ 16 റേഷൻ കടകളും അടച്ചുപൂട്ടി. ജനങ്ങൾ വലിയ വില നൽകി പൊതുവിപണിയിൽ നിന്നാണ് അരിയും പലവ്യഞ്ജനങ്ങളും ഇപ്പോൾ വാങ്ങുനത്.
ഒരു കാലത്ത് ലാഭകരമായി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് മാഹിയുടെ ഹൃദയഭാഗത്ത് ബഹുനില കെട്ടിട സമുച്ചയവും, പള്ളൂരിൽ സ്ഥലവും, ലോറിയടക്കമുള്ള വാഹനങ്ങളും, രണ്ട് ടെക്സ്റ്റൈൽ, രണ്ട് ല്യൂബ് ഓയിൽ ഡിപ്പോകൾ, ഐ.ഒ.സി.യുടെ മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രം എന്നിവയുമുണ്ടായിരുന്നു.
എല്ലാം ഇപ്പോൾ അടച്ചു പൂട്ടിക്കഴിഞ്ഞിരിക്കുകയാണ്.
പൂട്ടുന്ന സമയത്ത് രണ്ട് വർഷത്തോളം ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകാനുണ്ടായിരുന്നു. ഗ്രാറ്റിവിറ്റിയും, പി.എഫ്.ആനുകൂല്യങ്ങളും ഇതേവരെ ഇവർക്ക് ലഭിച്ചിട്ടുമില്ല. ഇവ ലഭ്യമാക്കാൻ പല തവണ ജീവനക്കാർ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് നിവേദനം നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതിനിടയിൽ യാതൊരാനുകൂല്യവും ലഭിക്കാതെ ഒരു ജീവനക്കാരൻ മരണപ്പെട്ടു.തൊഴിലാളികൾ പട്ടിണിയിലാണ്. അർഹമായ ആനുകുല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
പ്രദീപൻ, എം.ഇ.സി.എസ് ജീവനക്കാരൻ
നിർത്തലാക്കിയ റേഷൻ സംവിധാനം ഇക്കഴിഞ്ഞ ജൂൺ മാസത്തോടെ പുനരാരംഭിക്കുമെന്ന് മാഹി എം.എൽ.എയുടേയും റീജ്യണൽ അഡ്മിനിസ്‌ട്രേറ്റരുടേയും സാന്നിദ്ധ്യത്തിൽ വകുപ്പ് മന്ത്രി ഉറപ്പ് നൽകിയതാണ്. പുതുച്ചേരി സർക്കാരിന്റെ മയ്യഴിയോടുള്ള അവഗണന അവസാനിപ്പിക്കണം.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Breaking News
ചാലോടിൽ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

മട്ടന്നൂർ : കുത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് (26), മുഴപ്പിലങ്ങാട്ട് കുളം ബസാർ ഇ. എം.എസ് റോഡിൽ കെൻസിൽ മുഹമ്മദ് ഫാഹിം(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്, ജലീഷ്, എന്നിവർക്കൊപ്പം സുഹൈൽ, എൻ.രജിത്ത്,സി. അജിത്ത് എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ,കെ. ഉത്തമൻ, കെ. അശോകൻ, സി. ഹരികൃഷ്ണൻ, സോൾദേവ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്‌തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്