Connect with us

Breaking News

കുറ്റകൃത്യങ്ങൾ തടയാൻ സ്മാർട്ട് ഐ വരുന്നു

Published

on

Share our post

കണ്ണൂർ: കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷയൊരുക്കാനുമായി ജില്ലയിലുടനീളം നിരീക്ഷണക്കാമറകൾ ഒരുക്കുന്ന സ്മാർട്ട് ഐ പദ്ധതി പുരോഗമിക്കുന്നു. ഇതിന്റെ വിശദ പദ്ധതിരേഖ തയാറാക്കൽ അന്തിമഘട്ടത്തിലാണ്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിന്റെ സാങ്കേതിക സഹായത്തോടെയും എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയുമാണ് ‘സ്മാർട്ട് ഐ’ പദ്ധതി നടപ്പാക്കുന്നത്.

കാമറകൾ സ്ഥാപിക്കേണ്ട പ്രദേശങ്ങളിൽ വിദഗ്ധ പരിശോധന നടക്കുന്നുണ്ട്. ഏതൊക്കെ തരത്തിലുള്ള കാമറകളാണ് സ്ഥാപിക്കേണ്ടതെന്ന് വിലയിരുത്തിയാണ് വിശദ പദ്ധതിരേഖ തയാറാക്കുക. തദ്ദേശസ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് കാമറകളെങ്കിലും സ്ഥാപിക്കും.

മാലിന്യം തള്ളൽ, അനധികൃത മണൽക്കടത്ത് എന്നിവ പിടികൂടാനും കുറ്റകൃത്യങ്ങൾ തടയാനുമാണ് പദ്ധതി. ഏതൊക്കെ മേഖലകളിൽ കാമറ വെക്കാനാവുമെന്നതും എത്രത്തോളം കവറേജ് ലഭിക്കുമെന്നതും വിദഗ്ധസംഘം പരിശോധിക്കും. ഇതിന് ശേഷമാണ് ടെൻഡർ നടപടികളിലേക്ക് കടക്കുക.

ജില്ല പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിത്. ജില്ലയിൽ കുറഞ്ഞത് 1500ഓളം കാമറകൾ ഇത്തരത്തിൽ ഒരുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ല ആസ്ഥാനവുമായി കേബിൾ വഴി കാമറകൾ ബന്ധിപ്പിക്കും.

സർവറും മറ്റ് കാര്യങ്ങളും ജില്ല പഞ്ചായത്താണ് ഒരുക്കുക. കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. മിക്ക തദ്ദേശസ്ഥാപനങ്ങളും അഞ്ചിലേറെ കാമറകൾ സ്ഥാപിക്കാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്.

സ്ഥാപിക്കേണ്ട സ്ഥലങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാം
കേബിൾവഴി കാമറകൾ ബന്ധിപ്പിച്ചതിനാൽ സാമൂഹികവിരുദ്ധർ തകർത്താലും തകരാറ് സംഭവിച്ചാലും ബന്ധം വിച്ഛേദിക്കപ്പെട്ടാലും വിവരം ലഭിക്കും. 1500ഓളം കാമറകൾ ജില്ലയുടെ വിവിധഭാഗങ്ങളിൽ കൺതുറക്കുമ്പോൾ കുറ്റകൃത്യങ്ങൾ കണ്ടെത്താനാവുമെന്നാണ് ജില്ല പഞ്ചായത്തിന്റെ കണക്കുകൂട്ടൽ.

ഏതൊക്കെ സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കാമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. പദ്ധതി വേഗത്തിലാക്കാനായി ഡിസംബർ എട്ടിന് തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം ജില്ല പഞ്ചായത്ത് വിളിച്ചുചേർത്തിട്ടുണ്ട്. സ്ഥിരം കുറ്റകൃത്യങ്ങൾ നടക്കുന്ന മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിരീക്ഷണമേർപ്പെടുത്താനും പൊലീസിനും എക്സൈസിനും വിവരങ്ങൾ കൈമാറാനും സാധിക്കും. കണ്ണൂർ കോർപറേഷന് 150 കാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!