ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
കണിച്ചാർ ഉരുൾപൊട്ടൽ ; ദുരന്ത നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു

കണിച്ചാർ: പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് വിവിധ വകുപ്പുകൾ നടത്തിയദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം പഞ്ചായത്തിൽ നടന്നു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സമർപ്പിച്ച റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്തു.റിപ്പോർട്ടിലെ ഇരുപതിന നിർദേശങ്ങൾ മുഴുവനും നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായി.
ദുരന്ത നിവാരണ അതോറിറ്റി പ്രധാനമായും ചൂണ്ടിക്കാട്ടിയ പാറമടകളുമായി ബന്ധപ്പെട്ട ഏഴ് നിർദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കും.ഇതുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് തുടർ നടപടികൾ സ്വീകരിക്കാൻ എ.ഡി.എം.കെ.കെ.ദിവാകരൻ നിർദേശം നല്കി.പാറമടകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും.രണ്ട് പാറമടകളിലും അംഗീകൃത ഏജൻസിയെക്കൊണ്ട് ബ്ലാസ്റ്റിംഗ് ടെസ്റ്റ് നടത്തിക്കും.പാറമടയിലെ അനധികൃത നിർമിതികൾ പൊളിച്ചുമാറ്റി ഒഴുക്ക് തടസ്സപ്പെടുത്തിയ നീർച്ചാൽ അടിയന്തരമായി പൂർവസ്ഥിതിയിലാക്കും.
പ്രദേശത്ത് പഞ്ചായത്ത് സ്ഥലം ലഭ്യമാക്കുന്ന മുറക്ക് മഴമാപിനി,സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥാ നിരീക്ഷണ സംവിധാനം,നദിയിൽ വെള്ളത്തിന്റെ നില രേഖപ്പെടുത്തുന്ന സ്വയം നിയന്ത്രിത യന്ത്രങ്ങൾ എന്നിവ സ്ഥാപിക്കും.ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ യോഗത്തിൽ ഉറപ്പ് നല്കി.
പ്രദേശത്തെ തോടുകൾക്കും നദികൾക്കും ജൈവവേലികൾ നിർമിക്കാനും കയർഭൂവസ്ത്രം സ്ഥാപിക്കാനും തീരുമാനമായി.ഉരുൾപൊട്ടൽ മേഖലയിലെ കുന്നിൻ ചെരിവുകളിലുള്ള വഴികളിൽ അടിഞ്ഞുകൂടിയ വലിയ പാറകൾ ഉടൻ നീക്കം ചെയ്യും.പ്രദേശത്ത് ജീവിക്കുന്നതിൽ ആശങ്കയുണ്ടാക്കുന്ന തരത്തിൽ കാലാവസ്ഥാ പ്രവാചകർ നടത്തിയ പ്രസ്താവനകളിൽ പ്രദേശത്തെ ജനങ്ങളിലുണ്ടായ ഭീതി കുറക്കാനാവശ്യമായ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.ദുരന്തബാധിതരിൽ നഷ്ടപരിഹാരത്തിന് യഥാസമയം അപേക്ഷിക്കാൻ സാധിക്കാത്തവർക്കായി വീണ്ടും അവസരം നല്കാനും ഇക്കാര്യത്തിലാവശ്യമായ നടപടി സ്വീകരിക്കാനും പഞ്ചായത്തധികൃതർക്ക് എ.ഡി.എം നിർദേശം നല്കി.
പൂർണമായും തകർന്ന പൂളക്കുറ്റി കുടുംബക്ഷേമ ഉപകേന്ദ്രം പുതിയ സ്ഥലം കണ്ടെത്തി ആധുനിക സൗകര്യങ്ങളോടെ നിർമിക്കും.ഇതിനാവശ്യമായ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് നൽകും.യോഗത്തിൽ പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.എ.ഡി.എം.കെ.കെ.ദിവാകരൻ,ജില്ലാ ദുരന്ത നിവാരണ അതോറിറ്റിചെയർമാനും ഡെപ്യൂട്ടി കളക്ടറുമായ ജോസഫ്,കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ,ജില്ലാ പഞ്ചായത്തംഗം വി.ഗീത,പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഷാന്റി തോമസ് തുടങ്ങിയവർ സംസാരിച്ചു.റവന്യൂ,പി.ഡബ്ല്യു.ഡി പാലങ്ങളും കെട്ടിടങ്ങളും വിഭാഗം,മണ്ണ് സംരക്ഷണം,എൽ.എസ്.ജി.ഡി,മൈനർ ഇറിഗേഷൻ,കെ.എസ്.ഇ.ബി,ആരോഗ്യം,മൃഗസംരക്ഷണ വിഭാഗം തുടങ്ങി മുഴുവൻ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്