വിഴിഞ്ഞം വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി; ഇന്ന് ഉച്ചയ്ക്ക് സഭ നിർത്തിവച്ച് ചർച്ച

Share our post

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാവും ചർച്ച. വിഷയത്തിൽ രണ്ട് മണിക്കൂർ ചർച്ച നടക്കും. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് സഭ അനുമതി നൽകി.

എം. വിൻസെന്റ് ആണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു.തുടർന്നാണ് വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഈ സമ്മേളന കാലത്ത് ആദ്യമായാണ് സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്ക് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ‌ സമരസമിതിയുമായി നടത്തിയ സമവായ ചർച്ചകളിൽ ചെറിയ രീതിയിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചർച്ച.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!