കണ്ണൂർ സർവകലാശാല വോളിബോൾ ചാമ്പ്യൻഷിപ്പ് ; എടത്തൊട്ടി ഡിപോൾ കോളേജ് ജേതാക്കൾ

പേരാവൂർ : കണ്ണൂർ സർവകലാശാല വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഡി പോൾ കോളേജ് എടത്തൊട്ടി ചാമ്പ്യന്മാരായി.ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ മൂന്ന്, നാല് തീയതികളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കണ്ണൂർ കാസർഗോഡ് ,വയനാട് ജില്ലകളിൽ നിന്നായി 12 ടീമുകളാണ് പങ്കെടുത്തത്.രണ്ടാം സ്ഥാനം പയ്യന്നൂർ കോളേജും, മൂന്നാം സ്ഥാനം മട്ടന്നൂർ പി.ആർ.എൻ.എസ്.എസ് കോളേജുo കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫി, കണ്ണൂർ സർവകലശാല കായിക വകുപ്പ് മേധാവി ഡോ.ജോ ജോസഫും ഡി പോൾ കോളേജ് മാനേജർ ഫാദർ ജോർജ് പൊട്ടയിലും ചേർന്ന് സമ്മാനിച്ചു കോളേജ് പ്രിൻസിപ്പൽ ഡോ.പീറ്റർ ഊരോത്ത്,ഡിപോൾ കോളേജ് കായിക വകുപ്പ് മേധാവി പ്രൊഫസർ മുരളീധരൻ, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.