Connect with us

Breaking News

കണ്ണൂർ വിമാനത്താവളത്തിന് നാല് വയസ്; വികസന വഴിയിൽ കിതച്ച്

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂരിന്റെയും വടക്കൻ ജില്ലയുടെയും മുഖച്ഛായ മാറ്റുന്നതിന് തുടക്കമാവുമെന്ന് കരുതിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് നാലു വർഷം പൂർത്തിയാകുമ്പോൾ വികസനത്തിനായി കിതയ്ക്കുന്നു. ബാലാരിഷ്ടതകൾ മാറുന്നതിനിടെ പെട്ടെന്നുണ്ടായ കൊവിഡ് പ്രതിസന്ധി രണ്ടു വർഷത്തെ പ്രവർത്തനത്തെ സാരമായി ബാധിച്ചതാണ് വിമാനത്താവളത്തിന്, പ്രതീക്ഷിച്ച വികസന നാഴികക്കല്ലുകൾ പിന്നിടുന്നതിൽനിന്നും പിറകോട്ടടിപ്പിച്ചത്.

ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. വലിയ വിമാനങ്ങൾക്ക് ഇറങ്ങാവുന്ന നീളമേറിയ റൺവേയും ഏപ്രണും വിശാലമായ ടെർമിനൽ കെട്ടിടവും കണ്ണൂരിലുണ്ട്. എന്നാൽ വിമാന സർവീസുകളും യാത്രക്കാരും കുറവായതിനാൽ സൗകര്യങ്ങളുടെ പകുതി പോലും ഉപയോഗിക്കേണ്ടി വരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.കടബാധ്യത എന്നുതീരുംഓരോ മാസവും മൂന്നരക്കോടിയോളം രൂപ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് ചെലവുണ്ട്.

കസ്റ്റംസ്, സി.ഐ.എസ്.എഫ്. എന്നിവരുടെ ശമ്പളത്തിനുള്ള തുക മുൻകൂറായി കേന്ദ്രത്തിന് അടയ്ക്കുകയും വേണം. എങ്കിലും രണ്ടു വർഷം കൊണ്ടുതന്നെ, കടബാധ്യത മാറ്റി നിർത്തിയാൽ പ്രവർത്തന ലാഭം എന്ന നിലയിലേക്ക് കിയാലിന് എത്താൻ കഴിഞ്ഞു. വിമാനത്താവള നിർമ്മാണത്തിനായി 888 കോടിയോളം രൂപയാണ് വിവിധ ബാങ്കുകളുടെ കൺസോർഷ്യം വായ്പ അനുവദിച്ചത്. നിശ്ചിത കാലപരിധിക്കുള്ളിൽ ഇത് തിരിച്ചടയ്ക്കണം. ലോക്ക് ഡൗൺ കാലത്ത് സർവീസുകൾ മുടങ്ങിയതോടെ കഴിഞ്ഞ വർഷം തുക അടയ്ക്കാൻ സാധിക്കാതെ വന്നു.

ചർച്ചകൾ നടത്തിയതിനെ തുടർന്ന് വായ്പ അടയ്ക്കുന്നതിന് രണ്ടു വർഷത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ജനുവരിയോടെ മൊറട്ടോറിയത്തിന്റെ കാലാവധി അവസാനിക്കും. നിലവിൽ മാസം നാലു മുതൽ അഞ്ചു കോടി രൂപ വരെ മാത്രം വരുമാനമുള്ള വിമാനത്താവളത്തിന് വായ്പാ തിരിച്ചടവിനുള്ള തുക കണ്ടെത്തുക വലിയ വെല്ലുവിളിയായിരിക്കും.വിമാനത്താവളത്തോടു ചേർന്ന് ബിസിനസ് ക്ലാസ് ഹോട്ടൽ, കൺവെൻഷൻ സെന്റർ, സൂപ്പർ സ്‌പെഷ്യലിറ്റി ആസ്പത്രി, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം എന്നിവയുടെ നിർമാണത്തിന് കിയാൽ താൽപര്യപത്രം ക്ഷണിച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പിന്നീട് പിൻവലിക്കുകയായിരുന്നു.

തിരിഞ്ഞുനോട്ടം1996 ജനുവരിയിൽ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം ഇബ്രാഹിം വിമാനത്താവളം പ്രഖ്യാപിച്ചത്. പിന്നീട് ഭുമി ഏറ്റെടുക്കുന്നതിന് വേണ്ടി നോഡൽ ഏജൻസിയായ കിൻഫ്രയെ ഏൽപ്പിച്ചു. ഒന്നാം ഘട്ടത്തിൽ 200 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തത്. പിന്നീട് കുറച്ച് കാലം ഭൂമി ഏറ്റെടുക്കൽ മന്ദഗതിലായി. പിന്നീട് മാറിമാറി വന്ന സർക്കാറിന്റെ പ്രധാന വികസന പദ്ധതി ആയി കണ്ണൂർ വിമാനത്താവളം ഉയർത്തി കാട്ടിയതോടെ പ്രവൃത്തിക്ക് വേഗം വർദ്ധിച്ചു.

നീണ്ട 22 വർഷത്തെ കാത്തിരിപ്പിനു വിരാമമായി 2018 ഡിസംബർ ഒമ്പതിന് വിമാനത്താവളത്തിൽ നിന്ന് ആദ്യവിമാനം പറന്നുയർന്നു.3050 മീറ്റർ റൺവേയാണ് നിലവിലുള്ളത്. ഇതു 4000 മീറ്ററാക്കാനുള്ള പ്രഖ്യാപനം നടന്നെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. റൺവേ നാലായിരം മീറ്റർ ആകുന്നതോടെ ജംബോ വിമാനങ്ങൾ കണ്ണൂരിലിറങ്ങും. രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി കണ്ണൂർ മാറുകയും ചെയ്യും.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!