കുടുംബശ്രീ ജൻഡർ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ആറിന്

Share our post

ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ, ലിംഗനീതി ഉറപ്പാക്കാൻ പരിപാടികളുമായി കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയിൽ 100 സംവാദ സദസ്സുകൾ ഒരുക്കും. ജൻഡർ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ഡിസംബർ ആറിന് ഉച്ചക്ക് 2.30ന് പാനൂർ ബസ്റ്റാന്റ് പരിസരത്ത് നടക്കും.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ ‘നയി ചേതന ‘ എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് ഡിസംബർ 23വരെ രാജ്യത്താകെ അയൽക്കൂട്ടതലം വരെ വിവിധ പരിപാടികൾ നടത്തുന്നത്.

അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലാ, സി. ഡി. എസ്, എ ഡി എസ്, അയൽക്കൂട്ട തലങ്ങളിൽ വിവിധ പരിപാടികൾ നടത്തും. ‘ആശാന്റെ സീതയും മാതംഗിയും 100 വർഷങ്ങൾക്കിപ്പുറം’ എന്ന പേരിൽ ജൻഡർ സംവാദം സംഘടിപ്പിക്കും.

കയ്യെഴുത്തു പോസ്റ്റർ രചനകൾ, റാലികൾ, ഹ്രസ്വ ചിത്ര പ്രദർശനങ്ങൾ, അയൽക്കൂട്ട ചർച്ചകൾ, ലിംഗസമത്വ പ്രതിജ്ഞ എടുക്കൽ എന്നീ പ്രവർത്തനങ്ങൾ അയൽക്കൂട്ടങ്ങളിലും സംഘടിപ്പിക്കും.’ഖത്തർ പന്ത്’ എന്ന പേരിൽ കുടുംബശ്രീ പ്രവർത്തകർക്കായി ലോകകപ്പ് ഫുട്‌ബോൾ പ്രവചന മത്സരവും സി ഡി എസ് തലത്തിൽ നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!