മരവിപ്പിച്ച ശമ്പളപരിഷ്‌കരണം പ്രാബല്യത്തിലാക്കണം

മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കൊട്ടിയൂർ യൂണിറ്റ് സമ്മേളനം ഏരിയാ പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്യുന്നു
കൊട്ടിയൂർ: മരവിപ്പിച്ച ശബള പരിഷ്‌ക്കരണം ഉടൻ പ്രാബല്യത്തിൽ വരുത്തണമെന്ന്മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ(സി.ഐ.ടി.യു)കൊട്ടിയൂർ യൂണിറ്റ് സമ്മേളനംസർക്കാരിനോട് ആവശ്യപ്പെട്ടു.ഏരിയാ പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.കെ.സന്തൊഷ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: കെ. സന്തോഷ് (സെക്ര.),കെ.എസ്.നിഷ മോൾ (ജോ.സെക്ര.),കെ.എസ്.നിഥിൻ(പ്രസി.),സി.ജി.മനോജ്(വൈസ്.പ്രസി.),പി.എസ്.ശ്രീജിത്ത് (ഖജാ.).