Connect with us

Breaking News

മുറവിളി കാതിലെത്തി; കരുവൻചാൽ പുതിയ പാലം നിർമ്മാണത്തിന് നടപടി

Published

on

Share our post

ആലക്കോട് : ജില്ലയിൽ മലയോര ഹൈവേയിലെ ഏറ്റവും പഴക്കം ചെന്നതും ഗതാഗതക്കുരുക്ക് രൂക്ഷവുമായ കരുവൻചാൽ പഴയ പാലത്തിനു പകരം പുത്തൻ പാലം നിർമ്മിക്കുന്നതിനുള്ള നടപടിയാകുന്നു. തുക നീക്കിവച്ച് ഒരു വർഷം കഴിഞ്ഞിട്ടും കടലാസുകൾ നീങ്ങാത്തതിനെ തുടർന്ന് ജനരോഷമുയർന്നതിന് പിന്നാലെയാണിത്.ഒരു വർഷം മുമ്പാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 6.8 കോടി രൂപ പാലത്തിനായി അനുവദിച്ചത്.

ബഡ്ജറ്റിൽ തുക നീക്കിവച്ചിട്ടും ടെൻഡർ നടപടി വൈകുകയായിരുന്നു. കേരളകൗമുദിയടക്കമുള്ള മാദ്ധ്യമങ്ങളിൽ ഇക്കാര്യം വാർത്തയായതിന് പിന്നാലെ ടെൻഡർ പൂർത്തിയായി. എന്നാൽ മഴ മൂലം പ്രവൃത്തി തുടങ്ങുന്നതിന് കാലതാമസം നേരിട്ടു. മഴ മാറിയതോടെയാണ് കരാറുകാരൻ പ്രവൃത്തി തുടങ്ങുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ സമയം കണക്കാക്കി ഈ മാസം തന്നെ നിർമ്മാണോദ്ഘാടനം ഉണ്ടാകുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.രണ്ട് സ്പാനുകളിലായാണ് നിർദ്ദിഷ്ട പാലം നിർമ്മിക്കുന്നത്.

പഴയപാലത്തിന് മുകൾ ഭാഗത്തായാണ് പുതിയ പാലം നിർമ്മിക്കുന്നത്. മലയോര ഹൈവേയിൽ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടമാണ് കരുവൻചാൽ പാലം. ആംബുലൻസുകൾ പോലും ഇവിടെ കുടുങ്ങിക്കിടക്കാറുണ്ട്.ഒഴിയും കടുത്ത ഭീഷണിആറു പതിറ്റാണ്ടിന്റെ പഴക്കവും പേറി വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീഷണിയായ സ്ഥിതിയിലാണ് പഴയ കരുവൻചാൽ പാലം.

വലിയ കുഴികളും വിള്ളലുകളും തകർന്ന കൈവരികളുമടക്കം ഏറെ ക്ളേശിച്ചാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. മലയോര,​ സംസ്ഥാന ഹൈവേകളുടെ ഭാഗം കൂടിയാണ് ഇതുവഴി പോകുന്ന റോഡ്.


Share our post

Breaking News

തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ

Published

on

Share our post

തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.


Share our post
Continue Reading

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Trending

error: Content is protected !!