എല്ലായിടത്തും പോയി പ്രസംഗിക്കാൻ ആവശ്യപ്പെട്ടത്‌ പ്രതിപക്ഷ നേതാവ്‌; സതീശനെതിരെ തരൂർ

Share our post

പത്തനംതിട്ട : കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപെട്ടത് പ്രതിപക്ഷ നേതാവാണെന്ന്‌ ശശിതരൂർ. അറിയിച്ച തീയതിയും സമയവും അടക്കം വിവരങ്ങൾ തന്റെ പക്കൽ ഉണ്ടെന്നും പരാതി കൊടുത്തിട്ടുണ്ടെങ്കിൽമറുപടി നൽകുമെന്നും തരൂർ പറഞ്ഞു.

14 വർഷമായി ചെയ്‌തിരുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിട്ടില്ല. ഒരു വിഭാഗത്തിലും അംഗമല്ല. കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ല. എയും ഐയും അല്ല ഇനി ഒന്നിച്ചാണ് മുന്നോട്ടു പോകേണ്ടത്. കേരളത്തിൽ എമ്പാടും പോയി പ്രസംഗിക്കാൻ പ്രതിപക്ഷ നേതാവ് മൂന്ന് തവണ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റിനെ അറിയിച്ച തെളിവ് കയ്യിലുണ്ടെന്നും തരൂർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!