കേരളത്തിന് പിഴ കിട്ടാത്തതിലുള്ള നിരാശ മനോരമ തലക്കെട്ടിൽ ‘കുത്തി’ തീർത്തു: മന്ത്രി എം .ബി രാജേഷ്

Share our post

കൊച്ചി: മാലിന്യ സംസ്ക്കരണത്തിൽ കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ പിഴയില്ല എന്ന വാർത്ത മാനോരമക്ക് ഏറെ നിരാശ നൽകിയെന്ന് ഇന്നത്തെ പത്രത്തിലെ വാർത്തയും തലക്കെട്ടും വായിച്ചാൽ മനസിലാകുമെന്ന് മന്ത്രി എം ബി രാജേഷ്. വൻ തുക പിഴ ലഭിച്ചിരുന്നെങ്കിൽ സർക്കാരിനെതിരെ ആഘോഷിക്കാൻ ഇരുന്നവർക്ക് അതിന് കഴിയാത്തതിനാലുള്ള നിരാശ മനസിലാകും. അതേസമയം മാതൃഭൂമിയുടെ തലക്കെട്ടും വാർത്തയും വസ്തുതപരമാണെന്നും രണ്ടുപത്രങ്ങളുടെയും വാർത്തകൾ നൽകി എഫ് ബി പോസ്റ്റിൽ മന്ത്രി പറഞ്ഞു.

പോസ്റ്റ് ചുവടെ

കേരളത്തിന്റെ ശ്രദ്ധേയമായ ഒരു നേട്ടത്തെക്കുറിച്ചുള്ള വാർത്ത രണ്ട്‌ പത്രങ്ങൾ കൈകാര്യം ചെയ്തത്‌ ഇങ്ങനെയാണ്‌. മനോരമയുടേയും മാതൃഭൂമിയുടേയും തലക്കെട്ടുകൾ ശ്രദ്ധിക്കുക. മാതൃഭൂമിയുടെ തലക്കെട്ടും വാർത്തയും വസ്തുതാപരമാണ്‌, മനോരമയുടെ വാർത്ത വസ്തുതാപരമെങ്കിലും തലക്കെട്ട്‌ എന്താണെന്ന് നോക്കൂ. ബാക്കി വിലയിരുത്തൽ വായനക്കാർക്ക്‌ വിടുന്നു.

ഇനി കേരളത്തിനൊരു 2000 കോടി പിഴ ട്രൈബ്യൂണൽ വിധിച്ചു എന്ന് കരുതുക. എന്നാൽ എങ്ങനെയാകും വാർത്തയും തലക്കെട്ടും വന്നിട്ടുണ്ടാവുക? അത്‌ സർക്കാരിനെതിരെ ആഘോഷമാക്കിയേനെ. ‘മാലിന്യ സംസ്കരണത്തിലെ വീഴ്ച, കേരളം രക്ഷപ്പെട്ടു’ എന്ന് തലക്കെട്ട്‌ കൊടുക്കുമ്പോൾ, അതിൽ പോലും സർക്കാരിനൊരു കുത്ത്‌, ഒരു പരിഹാസം, വൻ തുക പിഴ ആഘോഷിക്കാൻ കഴിയാത്തതിലെ നിരാശയുമാണ്‌ അടങ്ങിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!