Connect with us

Breaking News

ഇനി മുതൽ പ്രീമെട്രിക് സ്‌കോളർഷിപ്പ് ഇല്ല, വിദ്യാർത്ഥികളുടെ കഞ്ഞിയിൽ പാറ്റയിട്ട് കേന്ദ്രം

Published

on

Share our post

പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകി വരുന്ന സ്‌കോളർഷിപ്പുകൾ എത്ര മാത്രം സഹായകമാണെന്ന് അവരുടെ ജീവിത സാഹചര്യങ്ങൾ നോക്കിയാൽ അറിയാം. സാമ്പത്തികവും ഭൗതികവുമായി രാജ്യം ഏറെ പുരോഗതി നേടിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. അതേ സമയം ഒരു വിഭാഗം ഇപ്പോഴും സ്ഥിരമായി തൊഴിലോ വരുമാനമോ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട് എന്നതും വസ്തുതയാണ്.

പിന്നാക്ക പട്ടികവർഗ പട്ടിക ന്യൂനപക്ഷ വിഭാഗങ്ങൾ കാലാന്തരങ്ങളായി ദുരിതം അനുഭവിക്കുന്നവരാണ്. വിദ്യാഭ്യാസം മൗലിക അവകാശമാക്കി നിയമം വന്നിട്ടും പിന്നാക്ക ന്യൂനപക്ഷ പട്ടിക വിഭാഗങ്ങളിലെ കുട്ടികൾ സ്‌കൂളുകളിൽ എത്തുന്നത് പ്രധാനമായും അവർക്കു ലഭിച്ചു വരുന്ന സ്‌കോളർ ഷിപ്പിന്റെ സഹായം കൊണ്ടു കൂടിയാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്ക് കേന്ദ്രം നൽകി വരുന്ന പ്രീമെട്രിക് സ്‌കോളർഷിപ്പ് കാരണമൊന്നും പറയാതെ പൊടുന്നനേ നിറുത്തലാക്കിയ വാർത്ത പലരും അറിഞ്ഞു പോലും കാണില്ല.

സ്‌കോളർഷിപ്പ് വിവരങ്ങൾ സംബന്ധിച്ച കേന്ദ്രത്തിന്റെ പോർട്ടലിലാണ് ഇതേപ്പറ്റി അറിയിപ്പ് വന്നിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗം കുട്ടികളുടെ പ്രീമെട്രിക് സ്‌കോളർഷിപ്പ് നിറുത്തലാക്കുന്നതിനു മുമ്പേ തന്നെ മറ്റു വിഭാഗം കുട്ടികളുടേതും നിറുത്തലാക്കിയിരുന്നു. എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കേ ഇനി മുതൽ സ്‌കോളർഷിപ്പിന് അർഹതയുള്ളൂ എന്നാണ് അറിയിപ്പ്. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്കാണ് പ്രീമെട്രിക് സ്‌കോളർഷിപ്പ് നൽകി വന്നിരുന്നത്. സ്‌കോളർഷിപ്പ് തുകയാകട്ടെ അത്ര കേമം ഒന്നുമല്ല. മാസം 225 രൂപ.

ഹോസ്റ്റലിലാണ് താമസം എങ്കിൽ 525 രൂപ ലഭിക്കും. അദ്ധ്യയന വർഷാരംഭത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 750 രൂപ നൽകാനും വ്യവസ്ഥ ഉണ്ട്. സമൂഹത്തിന്റെ താഴെത്തട്ടുകളിലുള്ള കുട്ടികളുടെ തുച്ഛമായ ഈ സ്‌കോളർഷിപ്പ് തുക നൽകാതിരിക്കുന്നതിലൂടെ സർക്കാർ എന്തു സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കാൻ പോകുന്നത് എന്ന് വ്യക്തമല്ല.

പാവങ്ങളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന ഭരണാധികാരികൾക്ക് ഈ നെറികെട്ട തീരുമാനമെടുക്കാൻ ഒരു മനസാക്ഷി ക്കുത്തും ഇല്ലാതെ പോയല്ലോ എന്നതാണ് ആശ്ചര്യം. ഇരുപത്തഞ്ചു ലക്ഷത്തോളം കോടി രൂപയുടെ വാർഷിക ബഡ്ജറ്റുള്ള കേന്ദ്ര സർക്കാരിന് പ്രീമെട്രിക് സ്‌കോളർഷിപ്പ് ഇനത്തിൽ ഒരു വർഷം എണ്ണായിരം കോടി രൂപ പോലും ചെലവ് വരുന്നില്ല.

മാത്രമല്ല മൊത്തം സ്‌കോളർഷിപ്പ് തുകയുടെ 75 ശതമാനമാണ് കേന്ദ്ര വിഹിതം. ശേഷിക്കുന്ന 25 ശതമാനം അതതു സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്. ഒന്നു മുതൽ പത്തുവരെ അഞ്ചു കോടിയിൽപ്പരം കുട്ടികൾ പ്രീമെട്രിക് സ്‌കോളർഷിപ്പ് വാങ്ങിക്കൊണ്ടിരുന്നു. ഇനി ഒൻപതും പത്തും ക്ലാസുകാർക്കു മാത്രമായി അതു ചുരുക്കുമ്പോൾ വലിയ വിഭാഗം കുട്ടികൾ പുറത്താകും. നന്നേ ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കാകും അതു വലിയ തിരിച്ചടിയാവുക. ചെറുതെങ്കിലും അവരെയൊക്കെ സംബന്ധിച്ച് മാസം തോറും ലഭിക്കുന്ന 225 രൂപ വലിയ ആനുകൂല്യം തന്നെയാണ്.

പ്രീമെട്രിക് സ്‌കോളർഷിപ്പ് പദ്ധതിയിൽ നിന്ന് എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികളെ കേന്ദ്രം ഒഴിവാക്കിയിരിക്കുക ആണെങ്കിലും സംസ്ഥാന സർക്കാർ അവരെ കൈ വിടുകയില്ലെന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം ആശയ്ക്കു വക നൽകുന്നതാണ്.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!