Connect with us

Breaking News

ഗ്രന്ഥശാലകളുടെ ഉത്സവമാകാൻ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്‌

Published

on

Share our post

കണ്ണൂർ: വിജ്ഞാനം സാമൂഹ്യമാറ്റത്തിനെന്ന സന്ദേശം പകർന്ന്‌ 2023 ജനുവരി ഒന്നു മുതൽ മൂന്നുവരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്‌ ഗ്രന്ഥശാലകളുടെ ഉത്സവമാകും. ലൈബ്രറികളുടെ സമഗ്രവികസനത്തിനുള്ള ആശയം രൂപപ്പെടുത്തുന്ന ചർച്ചകളുണ്ടാകും. ലൈബ്രറികളെ പുസ്‌തകപ്പുരകളെന്നതിനപ്പുറം വിനോദ, വിജ്ഞാന കേന്ദ്രങ്ങളാക്കുകയാണ്‌ ലക്ഷ്യം.

നിരവധി പൊതുസ്ഥാപനങ്ങളുടെയും സംഘടനകളുടെയും കൂട്ടായ സംരംഭമാണ്‌ ലൈബ്രറി കോൺഗ്രസ്‌. തെലങ്കാന, ആന്ധ്രാപ്രദേശ്‌, മഹാരാഷ്‌ട്ര, ഒഡിഷ, തമിഴ്‌നാട്‌, കർണാടക, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കും. 13 വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെഷനുകളുണ്ടാകും.കണ്ണൂർ സർവകലാശാലയാണ്‌ ആതിഥ്യം വഹിക്കുന്നത്‌. ജനുവരി ഒന്നിന്‌ രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.

ചരിത്രത്തിലാദ്യം

ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ ലൈബ്രറി കോൺഗ്രസിന്‌ രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഗ്രന്ഥശാലകളുള്ള കണ്ണൂർ ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌.1,500 സെമിനാർ. 29ന്‌ അന്താരാഷ്‌ട്ര പുസ്‌തകോത്സവവും പ്രദർശനവും തുടങ്ങും.

പ്രദർശന നഗരിയിൽ സംഘഗാന മത്സരം, കലാപരിപാടികൾ, സാംസ്‌കാരികസദസ്‌, ക്വിസ്‌, യുവഗായകരുടെ സംഗമം എന്നിവയുണ്ടാകും. ജനുവരി ഒന്നിന്‌ വൈകിട്ട്‌ അഞ്ചിന്‌ 50 ലൈബ്രറികളും സാംസ്‌കാരികോത്സവവും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്‌ഘാടനംചെയ്യും.

സീതാറാം യെച്ചൂരി, എം .എ. ബേബി, ശശി തരൂർ, ഇർഫാൻ ഹബീബ്‌, പ്രഭാത്‌ പട്‌നായിക്‌, ജയതി ഘോഷ്‌, വി. കെ. രാമചന്ദ്രൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. കവി സച്ചിദാനന്ദനും പ്രഭാഷകൻ സുനിൽ പി. ഇളയിടവും ഉൾപ്പെടെയുള്ളവർ സംസ്‌കാരികരംഗത്തെ സെഷൻ കൈകാര്യംചെയ്യും. ലോകപ്രശസ്‌ത കലാകാരന്മാരും എത്തും.

വി ശിവദാസൻ എം.പി (ചെയർമാൻ), ടി കെ ഗോവിന്ദൻ (ജനറൽ കൺവീനർ) പ്രൊ. ഗോപിനാഥ്‌ രവീന്ദ്രൻ (അക്കാദമിക്‌ ചെയർമാൻ), പി .പി .ദിവ്യ (വർക്കിങ്‌ പ്രസിഡന്റ്‌), പി കെ വിജയൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായ സംഘാടകസമിതിക്കാണ്‌ നടത്തിപ്പ്‌ ചുമതല.

രജിസ്‌ട്രേഷൻ 10 വരെ

ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ പങ്കെടുക്കുന്നതിന്‌ രജിസ്റ്റർചെയ്യാനുള്ള അവസാന തീയതി 10 വരെ നീട്ടി. പ്രതിനിധികളാകാൻ താൽപ്പര്യമുള്ളവർ ഉടൻ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കണമെന്ന് സംഘാടകസമിതി അറിയിച്ചു. http://peoplesmission.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായും രജിസ്റ്റർചെയ്യാം. ഫോൺ: 9207991907.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!