കണ്ണൂരിൽ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി തുറന്നു

കണ്ണൂർ: കണ്ണൂരിൽ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടെ പ്രവർത്തനം ഹൈക്കോടതി ജസ്‌റ്റിസ് ഷാജി പി. ചാലി ഉദ്‌ഘാടനംചെയ്‌തു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികളോടുള്ള അതിക്രമങ്ങളിൽ കേരളം ഏഴാം സ്ഥാനത്താണ്.
കുറ്റക്കാർക്ക് ഏറ്റവും വേഗത്തിൽ ശിക്ഷ ലഭ്യമാക്കാൻ ഫാസ്‌റ്റ് ട്രാക്ക് കോടതികൾക്കാവട്ടെ എന്നും ജസ്‌റ്റിസ് ഷാജി പി .ചാലി ആശംസിച്ചു. ജില്ലാ സെഷൻസ് ജഡ്‌ജ് എ വി മൃദുല അധ്യക്ഷയായി.ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ് മുഖ്യപ്രഭാഷണം നടത്തി.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി. ദിവ്യ, ലേബർ കോടതി ജഡ്‌ജ് ആർ എൽ ബൈജു, ബാർ അസോസിയേഷൻ പ്രസിഡന്റ് ഇ പി ഹംസക്കുട്ടി, സി കെ രത്‌നാകരൻ, എ. കെ. സജിത്ത് എന്നിവർ സംസാരിച്ചു.