കുടുംബ വഴക്ക്; എട്ട് മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ സ്റ്റീൽ പെെപ്പുകൊണ്ടടിച്ചു

പത്തനംതിട്ട: അടൂരിൽ കുടുംബ വഴക്കിനിടെ സ്റ്റീൽ പെപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രായമായ കുഞ്ഞിന് പരിക്ക്.
സംഭവത്തിൽ അടൂർ സ്വദേശിയായ ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു.ഭാര്യയെ മർദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീൽ പെെപ്പുകൊണ്ടുള്ള അടിയേറ്റത്. അടിയുടെ ശക്തിയിൽ താടിയെല്ലിന് പരിക്കേറ്റ കുട്ടി ആസ്പത്രിയിൽ ചികിത്സയിലാണ്.