സൈറ്റ് തുറക്കും മുമ്പ് കൊള്ള സംഘത്തിന് ചാകര; മണലിനായി കടവത്ത് കാത്തിരിപ്പ് മാത്രം

Share our post

അഴീക്കോട്: അഴീക്കലിൽ ലോറി ഡ്രൈവർമാരും മറ്റും മണിക്കൂറുകളോളം കാത്തിരുന്നാലും സ്പോട്ട് ബുക്കിംഗിൽ ഒരു ലോഡ് പോലും മണൽ കിട്ടില്ല. സൈറ്റിൽ ഹാക്ക് ചെയ്ത് കയറി ബുക്ക് ചെയ്തു മാഫിയ സംഘങ്ങൾ ചാകര കൊയ്യുന്നു. ഇതോടെ അഴീക്കൽ കടവിൽ മണലിനായി കാത്തിരിക്കുന്നവരുടെ ശ്രമം വിഫലം. 500 മുതൽ 1000 വരെ അധിക തുക നൽകിയാണ് ഇവരിൽ നിന്നും ലോറി ഡ്രൈവർമാർ വാങ്ങി ബുക്ക് ചെയ്തവർക്ക് എത്തിക്കുന്നത്.

രാവിലെ 11.40 നാണ് വളപട്ടണം കടവിലെ ബി.ടി.‌ഡബ്‌ള്യുവിലേക്കുള്ള സൈറ്റ് തുറക്കുക. എന്നാൽ ഒരു മിനുട്ട് കഴിയും മുമ്പ് 160 ടൺ ബുക്ക് ചെയ്തു കാണും. സൈറ്റിൽ കയറി വ്യാജവിലാസങ്ങൾ നൽകി പാസ് എടുത്തുവയ്ക്കുകയാണ് ഈ സംഘമാണ് ലോറി ഉടമകളും ഡ്രൈവർമാരും പറയുന്നു.ഒരു ലോഡ് മണലിന് 8000 രൂപയാണ് വില. ലോറി വാടക അഞ്ച് കിലോ മീറ്ററിനുള്ളിൽ 1500 രൂപയും.

500 രൂപ ഡീസലിനും 500 രൂപ പാസിനും നൽകിയാൽ പിന്നെ മിച്ചം 500 രൂപയിൽ താഴെ മാത്രമാണ് ലോറി ഡ്രൈവർമാർക്ക് കിട്ടുന്നത്.നിരവധി തവണ പൊലീസിലും ജില്ലാ ഭരണാധികാരികൾക്കും പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.മണൽകടത്ത് വ്യാപകംനിയന്ത്രണങ്ങൾ മറികടന്ന് അനധികൃത മണൽകടത്ത് വ്യാപകമായതോടെ അഴീക്കോട് പഞ്ചായത്തിന്റെ മൂന്ന് കടവുകളും നിശ്ചലമായി. നല്ല രീതിയിലും കുറ്റമറ്റ നിലയിലും ഗുണഭോക്താക്കൾക്ക് മിതമായ നിരക്കിലും മണൽനല്കിയ കടവുകളാണ് നിശ്ചലമായിരിക്കുന്നത്.

തുറമുഖ വകുപ്പിനും പഞ്ചായത്തുകൾക്കും നല്ല വരുമാനം നേടിയെടുക്കാൻ ഈ കാലയളവിൽ കടവുകളിലൂടെ കഴിഞ്ഞിരുന്നു. മാത്രമല്ല, അഴീക്കോട് പഞ്ചായത്തിൽ മാത്രം നൂറിൽ അധികം ലോഡിംഗ് തൊഴിലാളികൾക്കും അത്രതന്നെ ടിപ്പർ തൊഴിലാളികൾക്കും ഇതുമൂലം വരുമാനമില്ലാതായി. 250-ൽ അധികം കുടുംബങ്ങളാണ് പട്ടിണിയിലായത്.മണൽവിതരണ സംവിധാനത്തെ തകർക്കുന്ന രീതിയിൽ മണൽ മാഫിയയുടെ ഇടപെടലുണ്ടായതായാണ് ഇവർ ആരോപിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!