പേരാവൂർ കൃഷിഭവനിൽ അപേക്ഷ ക്ഷണിച്ചു

പേരാവൂർ : ഫാം പ്ലാന്‍ ബേസ്ഡ് അപ്രോച്ച് സ്‌കീമിൽ കർഷകർക്ക് അപേക്ഷിക്കാം.കൃഷിത്തോട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പദ്ധതിയില്‍ നൂതന സാങ്കേതിക വിദ്യകള്‍ കൃഷിഭവന്റെ സാങ്കേതിക സഹായത്തോടെ കൃഷിയിടത്തില്‍ സ്വന്തം നിലയിൽ നടപ്പിലാക്കാന്‍ താത്പര്യമുള്ള പത്ത് സെന്റ് മുതല്‍ രണ്ട് ഏക്കര്‍ വരെ കൃഷിയിടമുള്ള കര്‍ഷകര്‍ ഡിസംബർ 10 ന് മുന്‍പ് കൃഷിഭവനിൽ അപേക്ഷ നൽകണം.
ഈ വർഷം 10പേരെ തിരഞ്ഞെടുക്കും.കൃഷിഭവനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ശാസ്ത്രീയ കൃഷി അവലംബിക്കുന്ന കർഷകരെയാണ് തിരഞ്ഞെടുക്കുക.കൂടുതൽ വിവരങ്ങൾ പേരാവൂർ കൃഷിഭവനിൽ ലഭിക്കും.