Connect with us

Breaking News

മൈസൂരുവില്‍ വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു

Published

on

Share our post

മൈസൂരു: കോളേജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചുകൊന്നു. മൈസൂരുവിലെ ടി നര്‍സിപൂര്‍ താലൂക്കിലെ കബെഹുണ്ടി ഗ്രാമത്തിലാണ് സംഭവം.21 വയസുള്ള മേഘ്ന എന്ന കോളജ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിക്കായിരുന്നു ആക്രമണമുണ്ടായത്.

വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു പുലിയുടെ ആക്രമണം. പെണ്‍കുട്ടിയെ 200 മീറ്ററോളം പുലി വലിച്ചുകൊണ്ടുപോയി.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നര്‍സിപൂര്‍ സര്‍ക്കാര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയാണ് മേഘ്ന.

കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരുമാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.


Share our post

Breaking News

നാളെ വയനാട് ജില്ലയിൽ ഹർത്താൽ

Published

on

Share our post

വയനാട്: നൂൽപ്പുഴയിൽ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും (എഫ് ആർ എഫ്), തൃണമൂൽ കോൺഗ്രസും നാളെ വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥ തുടരുന്നതിലും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ഹർത്താലെന്നും, കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ തങ്ങൾ മുതിരില്ലെന്നും പൊതുജനം മന:സാ ക്ഷിക്കനുസരിച്ച് ഹർത്താലിനോട് സഹകരിക്കണമെന്നും എഫ്.ആർ. എഫ്. ജില്ലാ ചെയർമാനും, തൃണമൂൽ കോൺഗ്രസ് ജില്ലാ കൺവീനറുമായ പി.എം. ജോർജ് അറിയിച്ചു.രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News

പാഴ്സൽ വാങ്ങിയ അൽഫാമിൽ പുഴുക്കള്‍, കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന, കാറ്ററിങ് യൂണിറ്റ് പൂട്ടി ആരോഗ്യവകുപ്പ്

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് പുഴുക്കളെ ലഭിച്ചതായി പരാതി. കല്ലാച്ചി കുമ്മങ്കോട്ടെ ടികെ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ചിക്കണ്‍ അൽഫാമിലാണ് പുഴുക്കളെ കണ്ടത്. കുമ്മങ്കോട് സ്വദേശിയാണ് ഭക്ഷണം വാങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുക്കളെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന അനുഭവപ്പെട്ടു.

ഇതേ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യ വകുപ്പിലും കുടുംബം പരാതി നൽകി. ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ അധികൃതര്‍ കാറ്ററിങ് യൂണിറ്റിൽ പരിശോധന നടത്തി. കാറ്ററിങ് യൂണിറ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. സ്ഥാപനം പൂട്ടിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.


Share our post
Continue Reading

Breaking News

ക്രിസ്മസ് ബംപർ: ഭാഗ്യശാലി ഇരിട്ടി സ്വദേശി സത്യൻ; ടിക്കറ്റ് വിറ്റത് മുത്തു ലോട്ടറി ഏജൻസി

Published

on

Share our post

തിരുവനന്തപുരം ∙ ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരിൽ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എം.വി. എന്നയാളുടെ മുത്തു ലോട്ടറി ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.

രണ്ടാം സമ്മാനം

ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.മൂന്നാം സമ്മാനം: ΧΑ 109817, ΧΑ 503487, XA 539783, XB 217932, XB 323999, XB 569602, XC 206936, XC 539792, XC 592098, XD 109272, XD 259720, XD 368785, ΧΕ 198040, XE 505979, XE 511901, XG 202942, XG 237293, XG 313680, ΧΗ 125685, XH 268093, XH 546229, XJ 271485, XJ 288230, XJ 517559, XK 116134, XK 202537, XK 429804, XL 147802, XL 395328, XL 487589.

നാലാം സമ്മാനം: ΧΑ 461718, ΧΑ 525169, XB 335871, XB 337110, XC 335941, XC 383694, XD 361926, XD 385355, ΧΕ 109755, ΧΕ 154125, XG 296596, XG 531868, ΧΗ 318653, ΧΗ 344782, XJ 326049, XJ 345819, XK 558472, XK 581970, XL 325403, XL 574660.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപർ നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.

45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംപര്‍.


Share our post
Continue Reading

Trending

error: Content is protected !!