ഡ്രൈ ഡേയിൽ 42 കുപ്പി മദ്യവുമായി പേരാവൂർ സ്വദേശി അറസ്റ്റിൽ

പേരാവൂർ : കണ്ണൂർ സ്പെഷൽ സ്ക്വാഡ് സി. ഐ. പി. പി.ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള എക്സൈസ് പേരാവൂരിൽ നടത്തിയ റെയ്ഡിൽ 42 കുപ്പി വിദേശ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു.
അനധികൃത വിൽപ്പനക്കായി മദ്യം സൂക്ഷിച്ചു വെച്ച കുറ്റത്തിന് പേരാവൂർ മുള്ളേരിക്കൽ മന്ദാരക്കണ്ടി ഹൗസിൽ രവീന്ദ്രനെയാണ് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്. നിരവധി അബ്കാരി കേസിൽ പ്രതിയും പ്രദേശത്തെ സ്ഥിരം വില്പനകാരനുമാണ് പ്രതിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രിവന്റീവ് ഓഫീസർ നിർമ്മലൻ തമ്പി, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ടി.ശരത്, ടി. കെ. ഷാൻ, അനശ്വര,സോൾ ദേവ് എന്നിവരാണ് റെയ്ഡ് നടത്തിയത്.രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.