Breaking News
വേതനവർധനയ്ക്ക് പെട്രോൾ പമ്പ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
കണ്ണൂർ: പെട്രോൾ പമ്പ് തൊഴിലാളികൾക്ക് അർഹതപ്പെട്ട മിനിമം കൂലി നിഷേധിച്ച് ഉടമകൾ. സംസ്ഥാന സർക്കാർ രണ്ടുതവണ മിനിമം കൂലി പുതുക്കി നിശ്‌ചയിച്ചപ്പോൾ അത് തൊഴിലാളികൾക്ക് നിഷേധിക്കുന്ന സമീപനമാണ് പെട്രോൾ പമ്പ് ഉടമകൾ സ്വീകരിച്ചത്. 2011ലും 19 ലുമാണ് സർക്കാർ മിനിമം കൂലി പുതുക്കിയത്. രണ്ട് ഘട്ടങ്ങളിലും തൊഴിലാളികൾക്കുള്ള പുതുക്കിയ വേതനം നിഷേധിക്കാൻ ഉടമകൾ ഹൈക്കോടതിയിൽനിന്ന് സ്‌റ്റേ വാങ്ങുകയായിരുന്നു. പെട്രോൾ പമ്പ് തൊഴിലാളികൾക്ക് ഇപ്പോൾ ലഭിക്കുന്നത് 482 രൂപയാണ്.ജില്ലയിൽ 185 പെട്രോൾ പമ്പുകളാണുള്ളത്.
1500ലേറെ തൊഴിലാളികൾ പണിയെടുക്കുന്നു. പമ്പുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കുന്നില്ല. സ്‌ത്രീ തൊഴിലാളികൾ കൂടുതൽ പണിയെടുക്കുന്ന മേഖലയാണിത്. എന്നാൽ മിക്ക പമ്പുകളിലും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യംപോലുമില്ല. എണ്ണക്കമ്പനികൾ യൂണിഫോം നൽകുന്നുണ്ടെങ്കിലും ഇത് അലക്കുന്നതിന് അലവൻസ് അനുവദിക്കാറില്ല. മാസ്‌ക്കും കൈയുറയും നൽകണമെന്ന് ആരോഗ്യ വകുപ്പ് നിർദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ഇ.എസ്.ഐ, പി.എഫ് നൽകണമെന്ന എണ്ണക്കമ്പനികളുടെ നിർദേശവും പമ്പ് ഉടമകൾ ലംഘിക്കുന്നു. ക്ഷേമനിധിയും നടപ്പാക്കിയിട്ടില്ല. പമ്പ് ഉടമകൾ തൊഴിലാളികളെ ക്ഷേമനിധിയിൽ ചേർത്തിട്ടുണ്ടൊയെന്ന് പരിശോധിക്കുന്നതിൽ തൊഴിൽ വകുപ്പ് എൻഫോഴ്‌സ്‌മെന്റും താൽപര്യം കാണിക്കാറില്ല.
പെട്രോളിയം ഉൽപന്നങ്ങൾക്ക് അടിക്കടി വില വർധിപ്പിക്കുമ്പോഴും തൊഴിലാളികൾക്ക് 2011ൽ പ്രഖ്യാപിച്ച മിനിമം വേതനംപോലും നൽകാൻ ഉടമകൾ തയ്യാറാകുന്നില്ല.
2019 നവംബർ 25ന് വേതന വർധന ആവശ്യപ്പെട്ട് ഫ്യൂയൽ എംപ്ലോയീസ് യൂണിയൻ (സി ഐടിയു) ജില്ലാ കമ്മിറ്റി ലേബർ ഓഫീസർക്ക് ഡിമാന്റ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ലേബർ ഓഫീസർ വിളിക്കുന്ന യോഗങ്ങളിൽ പമ്പ് ഉടമകൾ പങ്കെടുക്കാറില്ല. 2019നുശേഷം ലേബർ ഓഫീസർ വിളിച്ച നാല് യോഗങ്ങൾ ഉടമകൾ ബഹിഷ്‌കരിച്ചു.
പമ്പ് ഉടമകളുടെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ ഫ്യൂയൽ എംപ്ലോയീസ് യൂണിയൻ(സിഐടിയു) അനിശ്‌ചിതകാല പണിമുടക്കിന് തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി ഏഴിന് രാവിലെ പത്തിന് കണ്ണൂർ സി കണ്ണൻ സ്‌മാരക മന്ദിരത്തിൽ പെട്രോൾ പമ്പ് തൊഴിലാളികളുടെ ജില്ലാ കൺവൻഷൻ ചേരും. കൺവൻഷൻ പ്രക്ഷോഭ പരിപാടിക്ക് രൂപം നൽകും.
Breaking News
കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.
Breaking News
നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.
ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
Breaking News
തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .
രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.
ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു