Connect with us

Breaking News

മാതൃമരണനിരക്ക്‌ കുറയ്‌ക്കുന്നതിൽ കേരളം രാജ്യത്ത്‌ ഒന്നാമത്‌

Published

on

Share our post

ന്യൂഡൽഹി: മാതൃമരണനിരക്ക്‌ നിയന്ത്രിക്കുന്നതിൽ അഭിമാനകരമായ നേട്ടത്തിന്റെ നെറുകയിൽ കേരളം. 2018–-20 കാലത്ത്‌ സംസ്ഥാനത്തെ മാതൃമരണനിരക്ക്‌ ലക്ഷത്തിൽ 19 ആയി കുറയ്‌ക്കാനായി. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് രജിസ്ട്രാർ ജനറൽ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും ഉയർന്ന നിരക്കുള്ള അസമിൽ ലക്ഷത്തിൽ 195 അമ്മമാര്‍ മരിക്കുന്നു.ഗർഭിണിയായിരിക്കുമ്പോഴോ പ്രസവശേഷം 42 ദിവസത്തിനുള്ളിലോ ​ഗര്‍ഭം സംബന്ധിച്ച കാരണത്താല്‍ ജീവഹാനി സംഭവിക്കുന്നതാണ്‌ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരം മാതൃമരണം.

കേരളത്തിൽ 2016–-18ൽ മാതൃമരണനിരക്ക്‌ ലക്ഷത്തിന്‌ 43 ആയിരുന്നു. 2015–-17ൽ 42, 2014–-16ൽ 46 എന്നിങ്ങനെയായിരുന്നു ഈ നിരക്ക്‌. തുടർച്ചയായ വർഷങ്ങളിലുണ്ടായ പ്രളയം ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങൾ അതിജീവിച്ചാണ്‌ കേരളം 2018–-20ൽ വൻനേട്ടം കൈവരിച്ചത്‌. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്‌ട്രയിലെ നിരക്ക്‌ 2018–-20ൽ ലക്ഷത്തിന്‌ 33 ആണ്‌. തെലങ്കാന–- 43, ആന്ധ്രപ്രദേശ്‌– -45, തമിഴ്‌നാട്‌– -54, ജാർഖണ്ഡ്‌– -56, ഗുജറാത്ത്‌– -57, കർണാടകം–- 69.

രണ്ടായിരത്തി മുപ്പതോടെ മാതൃമരണനിരക്ക്‌ ലക്ഷത്തിൽ 70 ആയി കുറയ്‌ക്കുകയെന്ന യുഎൻ സുസ്ഥിര വികസന ലക്ഷ്യം ഈ എട്ടു സംസ്ഥാനം കൈവരിച്ചതായി ആരോഗ്യമന്ത്രി മൻസുഖ്‌ മാണ്ഡവ്യ അറിയിച്ചു. ലക്ഷത്തിൽ 97 എന്നതാണ്‌ ദേശീയ ശരാശരി. 2014–-16ൽ 130 ആയിരുന്നു. മധ്യപ്രദേശ്‌– -173, ഉത്തർപ്രദേശ്‌–- 167 എന്നിവയാണ്‌ അസം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണനിരക്ക്‌ രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ.

പെൺകുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ഉറപ്പാക്കൽ, ആസ്പത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മതിയായ പരിചരണം, ശാസ്‌ത്രീയ ബോധവൽക്കരണം എന്നിവ വഴിയാണ്‌ മാതൃമരണനിരക്ക്‌ കുറയ്‌ക്കാൻ കഴിയുകയെന്ന്‌ പൊതുജനാരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!