Breaking News
ഡിജിറ്റൽ സയൻസ് മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യ പാർക്ക് കേരളത്തിൽ

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല ക്യാമ്പസിന്റെ തുടർച്ചയായി ഒരുങ്ങുന്നത് ഡിജിറ്റൽ സയൻസ് മേഖല കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യ പാർക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, മെഡിക്കൽ ഇലക്‌ട്രോണിക്‌സ്, മെഡിക്കൽ മെറ്റീരിയൽസ്, ബയോടെക്‌നോളജിയുമായും ഇലക്‌ട്രോണിക്‌സ് ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട മേഖലകൾ തുടങ്ങി ഡിജിറ്റൽ സാങ്കേതികമേഖലകൾക്ക് ഊന്നൽ നൽകുന്ന ഇന്ത്യയിലെ ആദ്യ പാർക്കാകുമിത്. ഹാർവാർഡ് സർവകലാശാല ഉൾപ്പെടെ ലോകോത്തര വിദ്യാഭ്യാസകേന്ദ്രങ്ങളുടെ ഭാഗമായും ചെന്നൈ ഉൾപ്പെടെ ഏതാനും ഐ.ഐടിക്കു കീഴിലും സയൻസ് പാർക്കുകളുണ്ട്.
കേരളത്തിൽ വളരെയധികം വിജ്ഞാന വ്യവസായങ്ങൾക്ക് തുടക്കമിടാനും പാർക്ക് സഹായിക്കും. വിദേശ സർവകലാശാലകൾക്കുൾപ്പെടെ തദ്ദേശ–- വിദേശ ഗവേഷകർക്കും ഇവിടെയെത്തി സാങ്കേതികവിദ്യയിൽ പൂർണത വരുത്താം. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് കമ്പനികൾ തുടങ്ങാനാകും. ചെറുകിട, ഇടത്തരം കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വിദഗ്‌ധർക്കും കൂട്ടായ പ്രവർത്തന സൗകര്യങ്ങളാണ് ഒരുക്കുക. പേറ്റന്റ് ലഭിച്ച കണ്ടെത്തലുകളെ (ബൗദ്ധിക സ്വത്തവകാശങ്ങൾ) പ്രായോഗികതലത്തിലെ സംരംഭങ്ങളിലേക്ക് എത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. സാങ്കേതികവിദ്യാ നവീകരണത്തിനുള്ള നിക്ഷേപത്തിന്റെ വലിയഭാഗം പാർക്കിലൂടെ നിറവേറ്റാനാകും. രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളുമായുള്ള പ്രാഥമിക ചർച്ചകളിൽത്തന്നെ അനുകൂലമായ മികച്ച പ്രതികരണങ്ങളാണെന്ന് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
പ്രധാന കേന്ദ്രീകരണം
4 കാര്യത്തിൽ
ഡിജിറ്റൽമേഖലിലെ നാലു കാര്യത്തിലായിരിക്കും പ്രധാന കേന്ദ്രീകരണം. ഇലക്‌ട്രോണിക് ടെക്‌നോളജി, ഇൻഡസ്‌ട്രീസ് 4.ഒ–-യുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ, സൈബർ സുരക്ഷപോലെ മേഖലകൾ, ഡിജിറ്റൽ സംരംഭകത്വം തുടങ്ങിയ രംഗങ്ങളിൽ പുതുതായി വരുന്ന മാറ്റങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനുള്ള ഡിജിറ്റൽ എക്‌സ്‌പീരിയൻസ് തിയറ്റർ എന്നിവയായിരിക്കും പാർക്കിന്റെ ഊന്നൽ.
ഡിജിറ്റൽ സയൻസ് പാർക്കിന് അംഗീകാരം
കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കും. ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ട്രാൻസലേഷണൽ റിസർച്ച് സെന്ററായി പാർക്ക് പ്രവർത്തിക്കും. 1515 കോടി രൂപയുടെ പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചു. 200 കോടി രൂപ സർക്കാർ അനുവദിക്കും. 975 കോടി രൂപ കിഫ്ബിവഴിയും കണ്ടെത്തും. ബാക്കി തുക വ്യവസായ പങ്കാളികളുൾപ്പെടെയുള്ള സ്രോതസ്സുകളിൽനിന്നാകും. പൊതു–-സ്വകാര്യ പങ്കാളിത്ത പദ്ധതിയിൽ കേന്ദ്രസർക്കാരും വ്യവസായമേഖലയും സഹകരിക്കും.
തിരുവനന്തപുരത്തെ ഡിജിറ്റൽ സർവകലാശാല ക്യാമ്പസിനോട് ചേർന്ന്, ടെക്‌നോസിറ്റിയിലെ 14 ഏക്കറിലെ പാർക്ക് മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. ആദ്യഘട്ടം 200 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യമൊരുക്കലാണ്. സ്ഥാപനങ്ങൾക്ക് പുതിയ സാങ്കേതിക വിദ്യ വളർത്തിയെടുക്കാനും ഇതിന് വിവിധ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാനുമുള്ള കൺസൾട്ടൻസി സഹായവും പാർക്കിലുണ്ടാകും. ശാസ്‌ത്ര സാങ്കേതികമേഖലയിൽ നേട്ടങ്ങൾ ഉപയോഗപ്പെടുത്താൻ 1000 കോടി രൂപ മുടക്കിൽ നാലു സയൻസ് പാർക്ക് കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്. ഇതിൽ ആദ്യത്തേതാണ് തൊഴിൽമേഖലയിലടക്കം പുതിയ സാധ്യതകൾ തുറക്കുന്ന ഡിജിറ്റൽ സയൻസ് പാർക്ക്. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾക്കു സമീപം ഇരട്ട ബ്ലോക്കുള്ള സയൻസ് പാർക്കുകളും വിഭാവനം ചെയ്യുന്നു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്