Connect with us

Breaking News

ആരോഗ്യപ്രവർത്തകർക്ക് കേരളത്തിൽ അവസരങ്ങൾ നൽകും:വീണാ ജോർജ്

Published

on

Share our post

തിരുവനന്തപുരം:ആരോഗ്യപ്രവർത്തകർക്ക് കേരളത്തിൽ പരമാവധി അവസരങ്ങൾ സൃഷ്ടിക്കുമെന്നും നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി വീണാജോർജ്. കൊവിഡ് ഡ്യൂട്ടിക്കിടെ മരണമടഞ്ഞ നഴ്സുമാരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

കേരളത്തിൽ ആരോഗ്യ മേഖലയുടെ മികവ് ആരോഗ്യ പ്രവർത്തകരുടെ മികവാണ്. കൊവിഡിന്റെ മൂന്ന് തരംഗങ്ങളേയും കേരളം അതിജീവിച്ചു. മഹാമാരിയിൽ ആരോഗ്യ പ്രവർത്തകർ ത്യാഗോജ്ജ്വല പ്രവർത്തനങ്ങളാണ് നടത്തിയത്. നിരവധി ആരോഗ്യ പ്രവർത്തകർക്ക് ജീവൻ നഷ്ടമായി. അവർക്ക് പകരം വയ്ക്കാനാകില്ല. അവരുടെ വേദനയിൽ പങ്കുചേരുകയും നഴ്സിംഗ് കൗൺസിൽ അവരുടെ കുടുംബത്തെ ചേർത്ത് പിടിക്കുകയുമാണെന്നും മന്ത്രി പറഞ്ഞു.

നഴ്സിംഗ് കോളേജുകളിൽ ഗുണനിലവാരം ഉറപ്പാക്കി കൂടുതൽ സീറ്റ് ലഭ്യമാക്കും.ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി അദ്ധ്യക്ഷയായി. കേരള നഴ്സസ് & മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ പ്രൊഫ. എ.ടി.സുലേഖ, പ്രസിഡന്റ് പി.ഉഷാദേവി, വൈസ് പ്രസിഡന്റ് ടി.പി. ഉഷ, നഴ്സിംഗ് സർവീസസ് അഡി. ഡയറക്ടർ എം.ജി.ശോഭന, നഴ്സിംഗ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. സലീനാ ഷാ എന്നിവർ പങ്കെടുത്തു.

മരണമടഞ്ഞ വർക്കല താലൂക്ക് ആശുപത്രിയിലെ പി.എസ്. സരിത, നെയ്യാറ്റിൻകര മിംസ് മെഡിസിറ്റിയിലെ എസ്. ഗായത്രീദേവി, 108 ആംബുലൻസിലെ മെൽബിൻ ജോർജ്, ആസ്റ്റർ മലബാർ മെഡിസിറ്റിയിലെ ദിവ്യ ജോർജ്, കുന്നംകുളം താലൂക്ക് ആസ്പത്രിയിലെ എ.എ.ആഷിഫ് എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് ധനസഹായം നൽകിയത്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!