Connect with us

Breaking News

സംസ്ഥാന ക്ഷേത്രകലാ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ക്ഷേത്രകലാ അക്കാദമിയുടെ 2022ലെ സംസ്ഥാന ക്ഷേത്രകലാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശിൽപം, ലോഹശിൽപം, ശിലാ ശിൽപം, ചെങ്കൽ ശിൽപം, യക്ഷഗാനം, മോഹിനിയാട്ടം, ചുമർചിത്രം, തിടമ്പുനൃത്തം, കളമെഴുത്ത്, കഥകളി, കൃഷ്ണനാട്ടം, തീയാടിക്കൂത്ത്, തുള്ളൽ, ക്ഷേത്രവാദ്യം, സോപാന സംഗീതം, ചാക്യാർകൂത്ത്, കൂടിയാട്ടം, പാഠകം, നങ്ങ്യാർകൂത്ത്, ശാസ്ത്രീയ സംഗീതം, അക്ഷരശ്ലോകം, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം, ബ്രാഹ്മണിപ്പാട്ട്, തിരുവലങ്കാരമാലകെട്ടൽ, തോൽപ്പാവക്കൂത്ത് എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.

ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാർഡിന് അപേക്ഷിക്കുന്നവർ 2021, 2022 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ മൂന്നു കോപ്പികൾ (ഗ്രന്ഥകാരൻമാർക്കോ പ്രസാധകർക്കോ അയക്കാം) അപേക്ഷയോടൊപ്പം നൽകണം. തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രകലകളിലെ മികച്ച സംഭാവന പരിഗണിച്ച് ഗുരുപൂജ പുരസ്‌ക്കാരം, ക്ഷേത്ര കലകളിലെ സമഗ്രസംഭാവനക്കുള്ള ക്ഷേത്രകലശ്രീ പുരസ്‌കാരം, ക്ഷേതകലാ ഫെലോഷിപ്പ് എന്നിവയും നൽകും. വിവിധ ക്ഷേത്രകലകളിൽ പ്രാവീണ്യം തെളിയിച്ചുകൊണ്ടിരിക്കുന്ന 2023 ജനുവരി ഒന്നിന് 40 വയസ്സ് തികയാത്ത വിവിധ രംഗങ്ങളിലുള്ള യുവ ക്ഷേത്രകലാകാരൻമാരിൽ നിന്ന് യുവപ്രതിഭാ പുരസ്‌ക്കാരത്തിനും അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറം www.kshethrakalaacademy.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, രണ്ട്് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, മറ്റ് ബന്ധപ്പെട്ട രേഖകൾ എന്നിവ സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി .ഒ, കണ്ണൂർ-670303 എന്ന വിലാസത്തിൽ ഡിസംബർ 31ന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം. ഫോൺ: 0497 2986030, 9847913669.’


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!