Breaking News
വീഡിയോ സ്ട്രിംഗർ പാനലിലേക്ക് ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിലുള്ള വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഡിസംബർ അഞ്ച് വരെ നീട്ടി. യോഗ്യത: ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രീഡിഗ്രി/പ്ലസ് ടു അഭിലഷണീയം.
ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പിആർഡിയിൽ പ്രവൃത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താമാധ്യമത്തിൽ വീഡിയോഗ്രഫി, എഡിറ്റിംഗ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന.
കണ്ണൂർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഫുൾ എച്ച്ഡി കാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. ഡ്രൈവിംഗ് ലൈസൻസ് വേണം. താൽപര്യമുള്ളവർ വിശദമായ അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ പി ഒ, കണ്ണൂർ, 670002 എന്ന വിലാസത്തിലോ kannurdio@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കണം.
അപേക്ഷയിൽ പേര്, വിലാസം, ഇ മെയിൽ, ഫോൺ നമ്പർ, ആധാർ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവയോടൊപ്പം, വീഡിയോ ക്യാമറ, ലാപ്‌ടോപ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ് വെയർ, വീഡിയോ ട്രാൻസ്മിഷനുള്ള സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഉൽപ്പെടുത്തണം. തെറ്റായതോ അപൂർണമോ ആയ വിവരങ്ങൾ രേഖപ്പെടുത്തിയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അഭിരുചി പരീക്ഷ, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന, ടെസ്റ്റ് കവറേജ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പാനലിലേക്ക് വീഡിയോഗ്രാഫർമാരെ കൂടുതൽ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ നോട്ടീസ് ബോർഡിലുണ്ട്. ഫോൺ: 04972 700231.
അംഗ സമാശ്വാസ നിധി സഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം
സഹകരണ സ്ഥാപനങ്ങൾ കേരളത്തിന്റെ ബദൽ: മന്ത്രി വി അബ്ദുറഹിമാൻ
കോർപ്പറേറ്റ് സ്ഥാപനങ്ങളെ വെല്ലുന്ന തരത്തിലുള്ള ബദൽ സംവിധാനമാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധി മൂന്നാംഘട്ട സഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മുതലാളിമാരുടെ കയ്യിലല്ല, ജനങ്ങളുടെ കൈയിലാണ് നമ്മുടെ സഹകരണ ബാങ്കുകൾ. ഇതിന്റെ ലാഭവിഹിതം സാധാരണക്കാരുടെ കൈയിൽ തന്നെയാണ് എത്തിച്ചേരുന്നത്. ശക്തമായ സാമ്പത്തിക അടിത്തറ സഹകരണ മേഖലയിലെ ബാങ്കുകൾക്കുണ്ട്. ഏത് സാമ്പത്തിക ബുദ്ധിമുട്ടിലും ജനങ്ങളെ സഹായിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾ സർക്കാറിനൊപ്പം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. നാടിന്റെ സാമ്പത്തിക നട്ടെല്ലായി പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ലോകത്തിന് തന്നെ മാതൃകയായാണെന്നും മന്ത്രി പറഞ്ഞു.
സഹകരണ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബന്ധത ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് മാരക രോഗബാധിതരായി ദുരിതമനുഭവിക്കുന്ന സഹകരണ സംഘം അംഗങ്ങളെ സഹായിക്കാൻ ‘അംഗ സമാശ്വാസ നിധി’ പദ്ധതി നടപ്പാക്കുന്നത്. മൂന്നാം ഘട്ടത്തിൽ 647 ഗുണഭോക്താകൾക്കായി വിതരണം ചെയ്യാൻ 1.42 കോടി രൂപയാണ് ജില്ലക്ക് അനുവദിച്ചത്.അർബുദം, ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്നവർ, പാരാലിസിസ് ബാധിച്ച് ശയ്യാവലംബരായവർ, എച്ച് ഐ വി ബാധിതർ, ഗുരുതരമായ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായവർ, കരൾ സംബന്ധമായ അസുഖം ബാധിച്ചവർ, വാഹനാപകടത്തിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ചവർ/ശയ്യാവലംബരായവർ തുടങ്ങിയവർക്കും അപകടത്തിൽപ്പെട്ട് ശയ്യാവലംബരായ അംഗങ്ങളുടെ ആശ്രിതർ, മാതാപിതാക്കൾ എടുത്ത വായ്പക്ക് ബാധ്യതപ്പെട്ട കുട്ടികൾ എന്നിവർക്കും സാമ്പത്തിക സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ/ബാങ്കുകളുടെ അതത് ഓഡിറ്റ് വർഷത്തെ അറ്റ ലാഭത്തിന്റെ 10 ശതമാനത്തിൽ അധികരിക്കാത്ത തുക, പരമാവധി 1,00,000 രൂപയാണ് പദ്ധതിയുടെ പ്രധാന ഫണ്ട്.
മട്ടന്നൂർ സഹകരണ റൂറൽ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) എം കെ സൈബുന്നീസ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി വി ശശീന്ദ്രൻ, പി എ എസി എസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ ശ്രീധരൻ, മട്ടന്നൂർ സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് കെ പി പ്രഭാകരൻ മാസ്റ്റർ, കൂത്തുപറമ്പ് അസി.രജിസ്ട്രാർ മധു, ജോയിന്റ് രജിസ്ട്രാർ ഇൻ ചാർജ് കെ പ്രദോഷ്‌കുമാർ എന്നിവർ സംസാരിച്ചു.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു