എന്‍ ഊര്: ബുധനാഴ്ചമുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

Share our post

എന്‍ ഊര് ഗോത്രപൈതൃകഗ്രാമത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ചമുതല്‍ വെള്ളിയാഴ്ചവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

കേരളത്തിന്റെ തനത് ഗോത്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് വയനാട് വൈത്തിരിക്ക് സമീപത്തെ എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം. കുറഞ്ഞ കാലം കൊണ്ട് തന്നെ എന്‍ ഊര് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരുന്നു.
ഗോത്രജനതയുടെ സംസ്‌കാരത്തെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഗോത്ര പൈതൃകഗ്രാമം പട്ടികവര്‍ഗ വികസന വകുപ്പും വിനോദ സഞ്ചാരവകുപ്പും ചേര്‍ന്നാണ് ആവിഷ്‌കരിച്ചത്. ജൂണ്‍ നാലിനാണ് എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം നാടിന് സമര്‍പ്പിച്ചത്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!