Connect with us

Breaking News

ആരോഗ്യ സേവനങ്ങൾക്ക്‌ ഇനി അതിവേഗം ; ഇടുങ്ങിയ പാതകളിൽ ബൈക്ക് ഫീഡർ ആംബുലൻസ്

Published

on

Share our post

ശബരിമല: ഇടുങ്ങിയ പാതകളിൽ ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിൽ 4×4 റെസ്‌ക്യു വാൻ, ഐ.സി.യു ആംബുലൻസ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളുമായി ആരോഗ്യവകുപ്പിന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് ഒരുങ്ങുന്നു. ശബരിമലയിലെത്തുന്ന തീർഥാടകർക്ക്‌ അടിയന്തര വൈദ്യസഹായം നൽകാനായി ഒരുക്കുന്ന യൂണിറ്റ്‌ ഉടൻ എത്തുമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കനിവ് 108 ആംബുലൻസ് പദ്ധതിയ്ക്കുകീഴിലാണ് യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മൂന്ന് വാഹനങ്ങളിലും ഓക്സിജൻ ഉൾപ്പടെയുള്ള സംവിധാനം ലഭ്യമാണ്.

ബൈക്ക് ഫീഡർ 
ആംബുലൻസ്
രോഗിയെ കിടത്തിക്കൊണ്ടുപോകാൻ കഴിയുന്ന സൈഡ് കാറോടുകൂടിയതാണ്‌ ബൈക്ക് ഫീഡർ ആംബുലൻസ്‌. മറ്റു ആംബുലൻസുകൾക്ക് കടന്നുചെല്ലാൻ പ്രയാസമുള്ള വഴികളിലും തിരക്കുള്ളിടങ്ങളിലും എത്തി രോഗികൾക്ക് പരിചരണംനൽകി സമീപത്തെ ആശുപത്രിയിലോ കനിവ് 108 ആംബുലൻസുകളിലേക്കോ എത്തിക്കുന്നതാണ്‌ ഇവയുടെ പ്രവർത്തനം. നഴ്സായ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായിരിക്കും വാഹനം പ്രവർത്തിപ്പിക്കുന്നത്. ഓക്‌സിജൻ സംവിധാനം ഉൾപ്പടെ ഇതിൽ സജ്ജമാണ്‌.

റെസ്‌ക്യു വാൻ
ദുർഘടപാതയിൽ സേവനം ഒരുക്കാനാണ് പ്രത്യേക 4×4 വാഹനം. അനായാസം സഞ്ചരിക്കാവുന്ന വാഹനത്തിൽ അടിയന്തര വൈദ്യസഹായത്തിനാവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനവുമുണ്ടാകും.

ഐസിയു 
ആംബുലൻസ്
പമ്പയിൽനിന്ന് രോഗികളെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റാനാണ്‌ ഐ.സി.യു ആംബുലൻസ്. ഡീഫ്രിബിലെറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ സജ്ജമാക്കിയ ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനവുമുണ്ടാകും.ആസ്പത്രികൾ, എമർജൻസി മെഡിക്കൽ സെന്ററുകൾ, എ.എൽ.എസ്, ബി.എൽ.എസ് ആംബുലൻസുകൾ എന്നിവയ്ക്കുപുറമെയാണ്‌ പുതിയ സംവിധാനം.

അടിയന്തര വൈദ്യസഹായം വേണ്ടവർ 108 നമ്പറിൽ ബന്ധപ്പെടുകയോ അടുത്തുള്ള പൊലീസ്, ആരോഗ്യവകുപ്പ് പോയിന്റുകളിൽ ആവശ്യപ്പെടുകയോ ചെയ്താൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റിന്റെ സേവനം ലഭ്യമാകും. ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വാഹനങ്ങളുടെ സേവനം സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!