Breaking News
തൊഴിൽ അന്വേഷിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് ഇവരിൽ ആരുടെയും വലയിൽ വീഴരുത്
കൊവിഡ് നിയന്ത്രണ വിധേയമായതിന് പിന്നാലെ കേരളത്തിൽ നിന്നും ബംഗളൂരു, ഹെൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമെത്തി തൊഴിൽതട്ടിപ്പിന് ഇരയാകുന്നത് നൂറുകണക്കിന് ചെറുപ്പക്കാരാണ്. ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞമാസം ജോലിതട്ടിപ്പിനിരയായ 36 മലയാളികൾ ഷാർജയിൽ ഭക്ഷണം പോലുമില്ലാതെ കഴിയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ തൊഴിൽ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവത്‌കരണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
ജോലി ഓഫർ ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനയോ മറ്റോ സെർച്ച് ചെയ്ത് അവരുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ് ഇൻ പോലുള്ള സോഷ്യൽ മീഡിയ പേജുകളുണ്ടോ എന്ന് കണ്ടെത്തിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കാവൂ എന്നാണ് പൊലീസിന്റെ പ്രധാനനിർദ്ദേശം. മറ്റേതെങ്കിലും പ്രമുഖ ജോബ് സൈറ്റുകളിൽ കമ്പനിയുടെ ജോബ് ഓഫർ കണ്ടെത്താൻ കഴിയുമോ എന്ന് നോക്കുകയും ജോബ് ഓഫർ നൽകിയ കമ്പനിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ അഭിപ്രായങ്ങൾ പരിശോധിക്കുകയും വേണം.ജോബ് കമ്പനികളെക്കുറിച്ചുള്ള ധാരാളം റിവ്യൂകൾ സെർച്ച് ചെയ്താൽ കാണാൻ കഴിയുമെന്നും പറയുന്നു.
ജോബ് ഓഫറിൽ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ തോന്നിയാലും ജോലിയെക്കുറിച്ച് ഉറപ്പില്ലെങ്കിലും ഒരു കാരണവശാലും സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും മുന്നറിയിപ്പുണ്ട്. തൊഴിലവസരങ്ങളുടെ പേരിൽ പണം അടയ്‌ക്കാനോ, ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടാനോ അഭിമുഖത്തിന് ഹാജരാകാനോ ഇടയായാൽ കൃത്യമായും കമ്പനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തണം. കമ്പനി ആവശ്യപ്പെടുന്ന വിശദാംശങ്ങളെക്കുറിച്ച് മുൻകൂട്ടി മനസിലാക്കണമെന്നും മുന്നറിയിപ്പുണ്ട്.ജാഗ്രതവേണംകമ്പനികളുടെ വെബ്സൈറ്റ് യു.ആർ.എൽ.സെക്യൂർ ആണോ എന്ന് ഉറപ്പുവരുത്തുക (അഡ്രസ് ബാറിലെ ലോക്ക് ഐക്കൺ ഉൾപ്പെടെ) എന്നതാണ് പരമപ്രധാനം.
കുറച്ച് തുക അടപ്പിച്ച് വിശ്വാസ്യത നേടിയെടുക്കുക എന്നത് തട്ടിപ്പുകാരുടെ പ്രിയപ്പെട്ട മാർഗമാണ്. അതുകൊണ്ടുതന്നെ കരുതിയിരിക്കണം. കമ്പനിയിൽ നിന്ന് ഇന്റർവ്യൂവിനുള്ള വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, ഹാജരാകേണ്ട വിലാസം സെർച്ച് ചെയ്യുകയാണ് വേണ്ടത്. വിലാസം കൃത്യമാണെന്നും നിലവിലുള്ളതാണെന്നും അത് സുരക്ഷിതമായ പ്രദേശത്താണെന്നും ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇന്റർവ്യൂവിനോ മറ്റോ കമ്പനിയുടെ ഓഫീസിൽ പോകുമ്പോൾ എവിടെ പോകുന്നു എന്ന് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയേണ്ടതും അത്യാവശ്യമാണ്.നഷ്ടപ്പെട്ടത് 1.25 ലക്ഷം വരെപലയിടങ്ങളിലും മലയാളികൂട്ടായ്മകളാണ് തട്ടിപ്പിനിരയായവരെ സംരക്ഷിക്കുന്നത്. ഷാർജയിൽ കുടുങ്ങിയവർക്ക് സാമൂഹിക പ്രവർത്തകരാണ് ഏക ആശ്വാസമായത്. മലയാളിയാണ് ഇവരെ യു.എ.ഇയിൽ എത്തിച്ചത്. ഒരുമാസത്തെ സന്ദർശക വിസയിലായിരുന്നു യാത്ര. പലരുടെയും വിസ കാലാവധി കഴിയാറായിരുന്നു.
65,000 മുതൽ 1.25 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. പാക്കിംഗ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികയിലായിരുന്നു ജോലി വാഗ്ദാനം. പണം കേരളത്തിലെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തപ്പോൾ ചിലർക്ക് വ്യാജ ഓഫർ ലെറ്റർ നൽകി. മുംബെയിൽ ദിവസങ്ങളോളം താമസിച്ചശേഷം യു.എ.ഇയിൽ എത്തിയവരുമുണ്ട്. യു.എ.ഇയിലെത്തി മൂന്നു ദിവസം കഴിയുമ്പോൾ എംപ്ലോയ്‌മെന്റ് വിസയിലേക്ക് മാറ്റാമെന്നായിരുന്നു വാഗ്ദാനം. യു.എ.ഇയിൽ എത്തിയപ്പോഴാണ് ഇങ്ങനെയൊരു സംവിധാനം പോലുമില്ലെന്ന് അറിയുന്നത്.സാമൂഹ്യസേവനത്തിന്റെ മറവിൽപ്പോലും ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നതായി പറയുന്നു. തട്ടിപ്പ് സംഘങ്ങൾ കോടികൾ കൊയ്‌തെടുത്തതായാണ് പൊലീസിന്റെ വിലയിരുത്തൽ. തൊഴിൽത്തട്ടിപ്പ് സ്ഥാപനങ്ങളെ കുറിച്ചുള്ള പരാതികൾ കൂടിയതോടെയാണ് പൊലീസ് വിശദമായി വിവരങ്ങൾ തേടാൻ തീരുമാനിച്ചത്.
സംസ്ഥാനത്തും പുറത്തുമുളള ചില തട്ടിപ്പ് സംഘങ്ങൾക്ക് രാഷ്ട്രീയനേതാക്കൾക്കിടയിലും പൊലീസിലും വരെ സ്വാധീനമുള്ളതായി ആരോപണമുണ്ട്. ജോലി നൽകാമെന്ന് അറിയിച്ച് ചെറിയ സംഘങ്ങളായി ചേർന്ന സ്ത്രീകളിൽ നിന്നും പതിനായിരം രൂപ മുതൽ മുൻകൂറായി വാങ്ങി കബളിപ്പിക്കുന്ന സംഘങ്ങളും തൃശൂരിലുണ്ടായിരുന്നു. ഇവർ പിന്നീട് വൻകിട തട്ടിപ്പുസംഘങ്ങൾക്കൊപ്പമാകും. ഇരകളാവുന്നത് അഭ്യസ്ഥ വിദ്യരാണെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഏത് വിദ്യാഭ്യാസയോഗ്യതയുള്ളവർക്കും ജോലിയെന്ന വമ്പൻ വാഗ്ദാനവുമായി വഴിയോരങ്ങളിൽ ചെറിയപോസ്റ്ററുകൾ പതിച്ചും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും നടത്തുന്ന തട്ടിപ്പുകളിൽ സ്വയം ചെന്ന് വീഴുന്നത് സാമാന്യ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ് ! വിദേശത്തടക്കം പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകളുണ്ടെന്നും ശമ്പളവും ആനുകൂല്യങ്ങളുമായി ലക്ഷങ്ങൾ കിട്ടുമെന്നുമൊക്കെയുള്ള പരസ്യങ്ങൾ വെള്ളം ചേർക്കാതെ വിഴുങ്ങാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത് തൊഴിലില്ലായ്മ മാത്രമല്ല, ഉയർന്ന ജീവിതസ്വപ്നങ്ങളും ആഡംബരഭ്രമവുമെല്ലാമാണ്.
റെയിൽവേ , ദേശസാൽകൃതബാങ്കുകൾ, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങൾ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒഴിവുണ്ടെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുളള തട്ടിപ്പുകൾ കൂടിവരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. വ്യാജ ഇ – മെയിൽ ഐ.ഡി യും സ്ഥാപനങ്ങളുടെ പേരിനോട് സാമ്യമുള്ള വെബ് സൈറ്റുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. പലരും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് കരുതി രജിസ്റ്റർചെയ്യും. ഇതോടെ മൊബൈലിലേക്ക് വിളിച്ച് ഓൺലൈൻ വഴി പണം അടയ്ക്കാൻ ആവശ്യപ്പെടും. വ്യക്തിവിവരങ്ങളും ചോർത്തും.പ്ലേ സ്റ്റോറിൽ ധാരാളം ഇൻസ്റ്റന്റ് ലോൺ ആപ്പുകളുണ്ട്. ഇവയിൽ ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും ആർ.ബി.ഐയുടെ എൻ.ബി.എഫ്.സി ലൈസൻസ് ഇല്ലാത്തതാണെന്ന് അറിയുന്നു.
രേഖാമൂലം പരാതികൾ കുറവ്’കടലാസ് ‘ ജോലികൾക്ക്, ഏജൻസി കമ്മിഷൻ വേണമെന്ന് പറഞ്ഞ് പതിനായിരം മുതൽ അമ്പതിനായിരം വരെ ചോദിക്കുമ്പോൾ എടുത്തുകൊടുക്കാൻ ചെറുപ്പക്കാർക്ക് യാതൊരു മടിയുമില്ല. ആഴ്ചകൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാതെയാകുമ്പോഴാണ് പലരും കബളിപ്പിക്കപ്പെട്ടതായി മനസിലാക്കുക. പണം തിരികെ ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്താൻ ഗുണ്ടാസംഘങ്ങൾ വരെയുള്ളതായി അറിയുന്നു. നാണക്കേട് കാരണം പലരും പരാതി നൽകുകയുമില്ല. തൊഴിൽത്തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി പരാതികൾ പൊലീസിന്റെ മുന്നിൽ വരുന്നുണ്ടെങ്കിലും രേഖാമൂലം പരാതി നല്‌കാൻ എത്തുന്നവർ നന്നേ കുറവാണ്. അതുകൊണ്ടു തന്നെ കേസെടുക്കുന്നതും ചുരുക്കമാണ്. എന്തായാലും ബോധവത്‌കരണവും മുന്നറിയിപ്പുകളും വ്യാപകമാക്കി തൊഴിൽത്തട്ടിപ്പുകളിൽ നിന്ന് യുവതീ-യുവാക്കളെ രക്ഷിക്കാൻ പൊലീസിന്റെ ശ്രമങ്ങൾ തുടരുന്നുണ്ട്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു