Connect with us

Breaking News

പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവം രണ്ടിന് തുടങ്ങും

Published

on

Share our post

തളിപ്പറമ്പ്: പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ രണ്ടിന് കൊടിയേറും. രാവിലെ 9.50നും 10.26 നുമിടയിൽ പി.എം സതീശൻ മടയന്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തമ്പ്രാക്കൾ കൊടി ഉയർത്തുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 3 ന് മലയിറക്കൽ ചടങ്ങ് നടക്കുന്നതോടുകൂടി കാഴ്ച വരവ് തുടങ്ങും.

കണ്ണൂർ തയ്യിൽ കുടുംബക്കാരുടെ കാഴ്ചവരവാണ് ആദ്യം നടക്കുക.തുടർന്ന് കോഴിക്കോട് വിവിധ ഭാഗത്തുള്ള പതിനഞ്ചോളം ഭജനസംഘങ്ങളുടെ വർണ്ണശബളമായ കാഴ്ചവരവ്. സന്ധ്യയോടെ മുത്തപ്പൻ വെള്ളാട്ടം തുടങ്ങും. 11 മണിക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടു കൂടിയാണ് കലശം എഴുന്നള്ളത്തിനായി മടപ്പുരയിൽനിന്നും കുന്നുമ്മൽ തറവാട്ടിലെക്ക് പുറപ്പെടുക. രാത്രി 12 മണിയോടെ കരിമരുന്ന് പ്രയോഗത്തിന് ശേഷം കലശവുമായി തിരിച്ചെഴുന്നള്ളത്ത് നടക്കും.

ഡിസംബർ 3ന് പുലർച്ചെ 5.30ന് പുത്തരി തിരുവപ്പന ആരംഭിക്കും. രാവിലെ 10 മണിയോടുകൂടി ഭജനസംഘങ്ങളെ മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയയക്കും. ഡിസംബർ 6 ന് കലശാട്ടത്തോടെ ഉത്സവത്തിന് കൊടിയിറക്കം 5, 6 തീയതികളിൽ കേരളത്തിലെ പ്രഗൽഭരും പ്രശസ്തരുമായ കലാകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കഥകളിയും ഉണ്ടായിരിക്കും. തുടർന്ന് എല്ലാദിവസവും തിരുവപ്പനയും, വെള്ളാട്ടവും ഉണ്ടായിരിക്കുമെന്നും പി.എം വിനോദ് കുമാർ, പി.എം സുജിത്ത് കുമാർ, പി.എം സജീവ്, പി.എം സുജിത്ത്, പി.എം അജിതൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


Share our post

Breaking News

പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.


Share our post
Continue Reading

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Trending

error: Content is protected !!