Breaking News
മനസ്സുണ്ടോ..? കൃഷിയിറക്കാൻ മരുന്നുണ്ട്

കണ്ണൂർ:മറ്റ് ജോലികൾക്കിടയിൽ കൃഷിക്കെവിടെ നേരമെന്ന് പരിതപിക്കുന്നവർക്ക് മുന്നിലാണ് സുരേഷ് കല്ലത്ത് തന്റെ കതിരണിഞ്ഞ നെൽപ്പാടം തുറന്നിടുന്നത്. കൃഷി ചെയ്യാൻ താൽപ്പര്യമെന്ന മരുന്നുണ്ടെങ്കിൽ സമയവുമുണ്ടാകുമെന്ന് സുരേഷിന്റെ അനുഭവസാക്ഷ്യം. കരിവെള്ളൂരുകാരനായ സുരേഷ് ചെറുവത്തൂരിലെ മെഡിക്കൽ ഷോപ്പ് ഉടമയാണ്. രാവിലെ രാവിലെ ആറ് മുതൽ 10 വരെയുള്ള കൃഷിപ്പണിക്ക്‌ശേഷം മെഡിക്കൽ ഷോപ്പിലെത്തും. രണ്ടിടങ്ങളിലും പുലർത്തുന്ന അധ്വാനവും ആത്മാർഥതയും ഒന്ന്.
പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ടാണ് നെൽകൃഷി. വെള്ളക്കെട്ടിൽ പറ്റില്ലെന്നും ഉൽപ്പാദനം കുറവാണെന്നും പറയുന്ന രണ്ട് നാടൻ നെല്ലിനങ്ങളാണ് സുരേഷിന്റെ പ്രധാന കൃഷി. ഒന്നാം വിളയ്‌ക്ക് പരമ്പരാഗത നെല്ലിനമായ കയമയാണ് വിളയിക്കുന്നത്. സ്വന്തമായുള്ള മൂന്ന് ഏക്കറിലാണ് കയമ കൃഷി. പ്രകൃതി സമൃദ്ധി കൂട്ടായ്‌മയുടെ ഭാഗമായി ശരാശി അഞ്ചേക്കറിലും നെൽകൃഷിയുണ്ട്. രണ്ടാംവിളയ്‌ക്ക് രണ്ടേക്കറിൽ നാടൻ ചിറ്റേനിയാണ്. ഇതിന് പുറമെ ഒരേക്കറിൽ രക്തശാലി, നവര, വസുമതി എന്നിവയും കൃഷിചെയ്യുന്നു. ഇവയുടെ കൃഷി വിത്ത് സംരക്ഷണത്തിന്റെ ഭാഗമാണ്.
കൃഷിക്ക് ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. കീടനാശിനി പ്രയോഗമില്ല. ഒന്നാം വിളയ്‌ക്ക് നിലമൊരുക്കുന്നതിന്റെ ഭാഗമായി രണ്ടാംവിളയ്‌ക്ക് ശേഷം പയർവർഗങ്ങൾ കൃഷി ചെയ്യും. ഇവ മിക്കവാറും വളമായി മാറും. ചാണകവും കോഴിവളവും അടിവളമായും നൽകും. രണ്ടാം വിളയ്‌ക്ക് ജീവാമൃതവും ഉപയോഗിക്കുന്നു.വയൽ ഒരുക്കാൻ ഇത്രയും മതിയെന്നാണ് സുരേഷിന്റെ പക്ഷം. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒന്നാം വിളയ്‌ക്ക് മികച്ച ഉൽപ്പാദനം ലഭിക്കും. വൈക്കോലും നശിക്കില്ല. കയമ വിളഞ്ഞ് ഉണങ്ങും മുന്നേ കൊയ്‌താൽ കൊഴിഞ്ഞ് വീഴുന്നത് ഒഴിവാക്കാനാകും.
വെള്ളത്തിൽ വീണാലും ഒരു മാസംവരെ കയമ നെല്ല് മുളക്കില്ലെന്നും ഈ കർഷകൻ സാക്ഷ്യപ്പെടുത്തുന്നു. നെൽവിത്തിനും അരിക്കും വിപണി കണ്ടെത്തുന്നതിന് പ്രയാസമുണ്ടാകാറില്ല. വീട്ടിൽ വന്ന് ഇവ വാങ്ങുന്നവരുണ്ട്. ബാക്കി പയ്യന്നൂരിലെ ‘കർഷകന്റെ കട’യിലും നൽകുന്നു. അരിക്ക് കിലോഗ്രാമിന് 80 രൂപയാണ് ഈടാക്കുന്നത്. ഉൽപ്പാദനച്ചെലവ് വർധിക്കുന്നതിനനുസരിച്ച് ഉൽപ്പന്നങ്ങളുടെ വില ഉയരുന്നില്ലെന്നതാണ് സുരേഷിന്റെ പരാതി. മൂന്ന് നാടൻ പശുക്കളെയും വളർത്തുന്നുണ്ട്.
ഇതിൽനിന്നുള്ള ചാണകവും പൊടിവളവുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. 250 നേന്ത്രവാഴയും നാടൻ വാഴകളും 300 കവുങ്ങും 200 തെങ്ങുമുണ്ട്. ഇടവിളയായി വാഴയും പച്ചക്കറിയുമുണ്ട്. പറമ്പുകൾ കിളയ്‌ക്കുന്ന പതിവില്ല. പുതയിടുന്ന രീതിയാണ് പിന്തുടരുന്നത്. നനയ്‌ക്കാനായി സ്‌പ്രിംഗ്‌ളറും ഉപയോഗിക്കുന്നു. ഫോൺ: 9447005719.
Breaking News
പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു


കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.
Breaking News
കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
Breaking News
കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്


കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്