Connect with us

Breaking News

ആദരവേറെ, ഹൃദയം കവർന്നവർക്ക്‌

Published

on

Share our post

കടന്നപ്പള്ളി:‘‘ദയവുചെയ്തു നിങ്ങളുടെ അവയവങ്ങൾ സ്വർഗത്തിലേക്കു കൊണ്ടുപോകരുത്. ഭൂമിയിലാണതിന്റെ ആവശ്യമെന്നു സ്വർഗത്തിനറിയാം’’–- വിദേശത്ത്‌ പ്രചാരത്തിലുള്ള ഈ ചിന്തയ്ക്കു മഹനീയ തുടർച്ചകൾ ഉണ്ടാകുമ്പോൾ അഭിമാനിക്കാനേറെയുണ്ടെന്നാണ്‌ ഐ.ആർ.പി.സി മാടായി സോണൽ പ്രവർത്തകർ പറയുന്നത്‌.

ഈ ലോകത്തുതുടരാൻ മറ്റുചിലർക്കുകൂടി അവസരമൊരുക്കുന്ന അവയവദാനം എന്ന ജീവസന്ദേശത്തിന്റെ പ്രസക്തി ഉയർത്തിക്കാട്ടി ലോക അവയവദാനദിനത്തിൽ അവയവദാതാക്കളെയും സ്വീകർത്താക്കളെയും ഐ.ആർ.പി.സി നേതൃത്വത്തിൽ പാണപ്പുഴയിൽ ആദരിച്ചു.പാണപ്പുഴയിലെ പി കാർത്യായനി, പി. പ്രതാപൻ, കെ. ഗീത, ഗ്രീഷ്മ എന്നിവരെയാണ് ആദരിച്ചത്.

കാർത്യായനി കടന്നപ്പള്ളി–- പാണപ്പുഴ പഞ്ചായത്തംഗമായ പി. പ്രതാപനാണ് വൃക്ക നൽകിയത്. ചെറുതാഴം കോടിത്തായലിലെ കെ ഗീത മകൾ ഗ്രീഷ്മക്ക് വൃക്ക നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി .പി .ദിവ്യ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി. ഷാജിർ, എം. വി .രാജീവൻ, പി .വി. ബാലകൃഷ്ണൻ, എം.വി .രവി, പി ദാമോദരൻ, ഒ കൃഷ്ണൻ, കെ .ഭാസ്കരൻ, കെ. സതീശൻ എന്നിവർ സംസാരിച്ചു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!