Connect with us

Breaking News

കേളകം ഹരിത ടൂറിസം പദ്ധതി; കൃഷി വകുപ്പിന്റെ സഹായം തേടി പഞ്ചായത്ത്

Published

on

Share our post

കേ​ള​കം: കേ​ള​കം ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി​ക്ക് കൃ​ഷി വ​കു​പ്പി​ന്റെ സ​ഹാ​യം തേ​ടി മ​ന്ത്രി പി. ​പ്ര​സാ​ദി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​വേ​ദ​നം ന​ൽ​കി. വ​യ​നാ​ടി​നോ​ടു ചേ​ർ​ന്ന് സ്ഥി​തി​ചെ​യ്യു​ന്ന 77.92 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള കേ​ള​കം പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​ണ്. 3470 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ക്കു​ന്ന, നി​ര​വ​ധി മ​ല​ക​ളും ര​ണ്ടു പു​ഴ​ക​ളും ഇ​രു​പ​തി​ല​ധി​കം തോ​ടു​ക​ളു​മു​ള്ള പ്ര​കൃ​തി​ര​മ​ണീ​യ​വും ജൈ​വ​വൈ​വി​ധ്യം കൊ​ണ്ട് സ​മ്പ​ന്ന​വു​മാ​യ പ​ഞ്ചാ​യ​ത്തി​ന്റെ വ​ട​ക്ക് ആ​റ​ളം വ​ന്യ​മൃ​ഗ​സ​ങ്കേ​ത​വും കി​ഴ​ക്ക് ഒ​രു ഭാ​ഗം കൊ​ട്ടി​യൂ​ർ റി​സ​ർ​വ് ഫോ​റ​സ്റ്റും തെ​ക്ക് വ​യ​നാ​ട് റി​സ​ർ​വ് ഫോ​റ​സ്റ്റും പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്നു.

കാ​ർ​ഷി​ക മേ​ഖ​ല​യാ​യ പ​ഞ്ചാ​യ​ത്തി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം വ​ള​രെ രൂ​ക്ഷ​മാ​ണ്. അ​തോ​ടൊ​പ്പം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വി​ല​ത്ത​ക​ർ​ച്ച​യും കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ക​ർ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തെ മ​റി ക​ട​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് വ​രു​മാ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മം എ​ന്ന നി​ല​യി​ൽ പ​ഞ്ചാ​യ​ത്തി​ന്റെ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​നാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കേ​ള​ക​ത്ത് ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ന​ല്ല സാ​ധ്യ​ത​യും അ​തി​നാ​വ​ശ്യ​മാ​യ പ്ര​കൃ​തി, കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളും ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല ക​ല​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ ഐ.​എ.​എ​സി​നെ പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗം ചേ​രു​ക​യും ഒ​രു സൊ​സൈ​റ്റി രൂ​പ​വ​ത്ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം ആ​റ​ളം വ​ന്യ​മൃ​ഗ​സ​ങ്കേ​ത​ത്തി​ന്റെ​യും പ​ഞ്ചാ​യ​ത്തി​ലു​ള്ള പാ​ലു​കാ​ച്ചി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ​യും അ​നു​ബ​ന്ധ​മാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഫാ​മു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക, ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ൽ​ത​ന്നെ ഹോം​സ്റ്റേ സൗ​ക​ര്യം ഒ​രു​ക്കി സ​ഞ്ചാ​രി​ക​ളെ താ​മ​സി​പ്പി​ക്കു​ക, ന​ല്ല ഭ​ക്ഷ​ണം ന​ൽ​കു​ക, ക​ർ​ഷ​ക​രു​ടെ ഭൂ​മി​യി​ൽ​ത​ന്നെ വി​ശാ​ല​മാ​യ കു​ളം നി​ർ​മി​ച്ച് മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ക്കു​ക​യും മീ​ൻ​പി​ടി​ക്കാ​നും തോ​ണി​യാ​ത്ര ന​ട​ത്താ​നും അ​വ​സ​ര​മൊ​രു​ക്കു​ക, പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലു​ള്ള മു​ള​ങ്കാ​ടു​ക​ളും പു​ഴ​യോ​ര കാ​ഴ്ച​ക​ളും കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്. അ​തോ​ടൊ​പ്പം ക​യാ​ക്കി​ങ്, ഓ​ഫ്‌ റോ​ഡ് യാ​ത്ര, ആ​ന​മ​തി​ൽ യാ​ത്ര, മ​റ്റു വി​നോ​ദ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ്യ​ത​ക​ളും ധാ​രാ​ള​മു​ണ്ട്.

ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ളു​ള്ള​തും ഒ​രു​ക്കാ​ൻ പ​റ്റു​ന്ന​തു​മാ​യ കു​റ​ച്ചു ക​ർ​ഷ​ക​രെ തി​ര​ഞ്ഞെ​ടു​ത്തു ക​ഴി​ഞ്ഞു. ഡി​സം​ബ​ർ അ​വ​സാ​നം പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ക​ർ​ഷ​ക​രെ​യും കൃ​ഷി​യെ​യും കേ​ന്ദ്രീ​ക​രി​ച്ച് ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ങ്ങു​ന്ന​ത്. ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് കൃ​ഷി വ​കു​പ്പി​ന്റെ സ​ഹാ​യം തേ​ടി​യാ​ണ് നി​വേ​ദ​നം.

കൃ​ഷി​വ​കു​പ്പി​ന്റെ നി​ല​വി​ലു​ള്ള ചി​ല പ​ദ്ധ​തി​ക​ളു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കി​യാ​ൽ ഹ​രി​ത ടൂ​റി​സം പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കു​റെ​യൊ​ക്കെ ഒ​രു​ക്കാ​നാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്റെ എ​ല്ലാ സ​ഹാ​യ​വും പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത മ​ന്ത്രി പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​യ​തി​നു​ശേ​ഷം പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി ച​ർ​ച്ച​ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു. പ്ര​സി​ഡ​ന്റ് സി.​ടി. അ​നീ​ഷ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ വി. ​ഗീ​ത, കൃ​ഷി ഓ​ഫി​സ​ർ കെ. ​ജി​ഹ് സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​ത്.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!