Breaking News
കൊവിഡ് ആഘാതമായി ഇൻഫ്ലുവൻസ; 26 ദിവസം, 2.5 ലക്ഷം പേർക്ക് പനി
തിരുവനന്തപുരം: കൊവിഡിൽ നിന്ന് രക്ഷപ്പെട്ടെന്ന് ആശ്വസിക്കുമ്പോൾ കൊവിഡിനെക്കാൾ കടുത്ത ചുമയും ശ്വാസതടസവും മറ്റ് അസ്വസ്ഥതകളുമായി പനി (ഇൻഫ്ലുവൻസ ) പടരുന്നതിൽ കടുത്ത ആശങ്ക. കൊവിഡ് ബാധിച്ചവരിലാണ് പനി സങ്കീർണമാകുന്നത്. അവരുടെ ശ്വാസകോശത്തിന് ഇൻഫ്ലുവൻസ വൈറസിനെ താങ്ങാനുള്ള ശേഷി കുറവാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.26 ദിവസത്തിനിടെ 2.52 ലക്ഷം പേരാണ് പനി ബാധിച്ച് സർക്കാർ ആസ്പത്രികളിൽ മാത്രം എത്തിയത്. 72,640 പേരും ഒരാഴ്‌ചയ്‌ക്കിടെയാണ് എത്തിയത്. മലപ്പുറത്തും കണ്ണൂരുമാണ് രോഗികൾ കൂടുതൽ. സംസ്ഥാനത്ത് ഇക്കൊല്ലം 14 പനി മരണങ്ങളുണ്ടായി.
ഇൻഫ്ലുവൻസ പടരുന്ന കാലമാണിത്. തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയെയാണ് ഇൻഫ്ലുവൻസ വൈറസ് ബാധിക്കുന്നത്. ദീർഘകാലം നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങൾ. ഇൻഫ്ലുവൻസ എ,ബി വകഭേദങ്ങൾ കേരളത്തിലുണ്ട്. സാമ്പിളുകൾ തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇത്തരം ലക്ഷണങ്ങളുമായി വരുന്നവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് കൊവിഡ് പരിശോധന നടത്തുന്നത്.
അത് നെഗറ്റീവാണെങ്കിൽ മറ്റു പരിശോധനകൾ നടത്താറില്ല. ജീവന് അപകടമില്ലാത്തതിനാൽ കൂടുതൽ പരിശോധനകളും നടത്തില്ല.പനി 104 ഡിഗ്രി വരെ,ഡോസും കൂടുതൽമുമ്പ് കുട്ടികളിൽ 100 ഡിഗ്രി ആയിരുന്നു ഉയർന്ന പനി. ഇപ്പോൾ ശരാശരി 104 ഡിഗ്രി പനിയാണ് കാണുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പാരസെറ്റമോൾ ഇൻജക്‌ഷൻ എടുത്താലും പനി മാറുന്നില്ല. വീര്യം കൂടിയ പാരസെറ്റമോൾ ഡ്രിപ്പായി നൽകണം.’കൊവിഡ് കാരണം ശ്വാസകോശത്തിന് ചെറിയ തകരാറ് സംഭവിച്ചവർക്ക് പോലും ഇൻഫ്ലുവൻസ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും.’-ഡോ.പദ്മനാഭ ഷേണായിറ്യുമറ്റോളജിസ്റ്റ്,കൊച്ചി’മാസ്‌ക്ക് കർശനമായി ഉപയോഗിക്കണം.
ആൾക്കൂട്ടത്തിൽ മാസ്‌ക്ക് ഉപയോഗിച്ചാൽ ഇൻഫ്ലുവൻസയിൽ നിന്ന് രക്ഷനേടാം. പ്രായമായവർ ഇൻഫ്ലുവൻസ വാക്സിനും സ്വീകരിക്കണം.’-ഡോ.ബി.ഇക്ബാൽആരോഗ്യവിദഗ്ദ്ധൻഒരാഴ്ചയിലെ പനിബാധിതർതിരുവനന്തപുരം……..7151കൊല്ലം………………………..4145പത്തനംതിട്ട………………1836ഇടുക്കി……………………….1994കോട്ടയം ……………………3547ആലപ്പുഴ……………………4573എറണാകുളം……………6115തൃശൂർ………………………..5151പാലക്കാട്………………….6131മലപ്പുറം …………………..8030കോഴിക്കോട് …………7499വയനാട്…………………4760കണ്ണൂർ……………………8112കാസർകോട്…………3595പനിബാധിതർ2021 നവംബർ1,85,255 (കൊവിഡ് കാലം)2020 നവംബർ81,994
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു