Connect with us

Breaking News

വിഴിഞ്ഞത്ത് കനത്ത പോലീസ് കാവൽ; ഇന്ന് സർവകക്ഷി യോഗം, വഴികൾ തടഞ്ഞ് സമരക്കാർ

Published

on

Share our post

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷങ്ങൾക്ക് നേരിയ അയവ്. നിലവിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും നിരോധനാജ്ഞ പ്രഖ്യാപിക്കുകയെന്നും എ. ഡി .ജി. പി അറിയിച്ചു.പ്രദേശത്ത് പൊലീസിന്റെ വൻ സന്നാഹം തുടരും. എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിലേറെ സായുധ പോലീസ് ഇന്ന് രാവിലെ വിഴിഞ്ഞത്ത് എത്തും. അക്രമവുമായി ബന്ധപ്പെട്ട് എട്ടോളം പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞായറാഴ്‌ച അറസ്റ്റിലായ പ്രതിഷേധക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇന്നലെ വൈകിട്ട് വൻ സംഘർഷമാണ് വിഴിഞ്ഞത്ത് ഉണ്ടായത്. ​ ​ഇ​രു​മ്പ് ​ക​മ്പി​ക​ളും​ ​പ​ങ്കാ​യ​ങ്ങ​ളു​മാ​യാ​ണ് ​പ്രതിഷേധക്കാർ പൊലീസ്‌ സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മി​ച്ച​ത്.​ ​നാ​ലു​ ​ജീ​പ്പു​ക​ളും​ ​ര​ണ്ടു​ ​വാ​നു​ക​ളും​ ​ഇ​രു​പ​ത് ​ബൈ​ക്കു​ക​ളും​ ​ത​ക​ർ​ത്തു.​ ഫോ​ർ​ട്ട് ​അ​സി.​ക​മ്മി​ഷ​ണ​ർ​ ​ഷാ​ജി,​ ​വി​ഴി​ഞ്ഞം​ ​സി.​ഐ​ ​പ്ര​ജീ​ഷ് ​ശ​ശി​, ​​ ​ര​ണ്ട് ​വ​നി​ത​ക​ള​ട​ക്കം​ 35​ ​പോലീ​സു​കാ​രെ​യും​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ചു.​ ​ഫോ​ർ​ട്ട് ​സ്റ്റേ​ഷ​നി​ലെ​ ​സി.​പി.​ഒ​ ​ശ​ര​ത് ​കു​മാ​ർ,​ ​വി​ഴി​ഞ്ഞം​ ​പ്രൊ​ബേ​ഷ​ൻ​ ​എ​സ്.​ഐ​ ​ ലി​ജു​ ​പി.​ ​മ​ണി​ ​എ​ന്നി​വ​രു​ടെ​ ​നി​ല​ ​ഗു​രു​ത​ര​മാ​ണ്.​

അക്രമത്തിൽ രണ്ട് കെ .എസ്. ആർ .ടി. സി ബസുകളും തകർന്നിരുന്നു. വിഴിഞ്ഞം ഡിപ്പോയിൽ നിന്ന് കെ .എസ് .ആർ. ടി. സി സർവീസ് തുടങ്ങിയിട്ടില്ല. പ്രതിഷേധക്കാർ വള്ളങ്ങൾ വച്ച് പലയിടങ്ങളിലും റോഡ്തടഞ്ഞിരിക്കുകയാണ്.ഉച്ചയ്‌ക്ക് ശേഷം സ‌ർവകക്ഷിയോഗംവിഴിഞ്ഞത്ത് ഇന്ന് ഉച്ചയ്‌ക്ക് ശേഷം കളക്‌ടറുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. യോഗത്തിൽ മന്ത്രിമാ‌ർ പങ്കെടുത്തേക്കും. പുലർച്ചെ രണ്ട് മണിവരെ നടന്ന ചർച്ചകളിൽ തീരുമാനമായിരുന്നില്ല.

സംഘർഷമടക്കമുള്ള കാര്യങ്ങൾ ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് കളക്‌ടർ അറിയിച്ചു.അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹ‍‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.സമരം കാരണം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടിരിക്കുകയാണെന്നാണ് ഹർജിയിൽ പറയുന്നത്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!