പോലീനോട് ഉടക്കി; ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ അറസ്റ്റിൽ

Share our post

ന്യൂഡൽഹി : പോലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി കോർപറേഷനിലേക്ക് ഡിസംബർ 4നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ആസിഫ് മുഹമ്മദ് ഖാന്റെ മകൾ ആരിബ ഖാൻ ഷഹീൻബാഗിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയില്ലാതെ ജാമിയ നഗറിൽ യോഗം നടത്തുകയും ഇതു തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ആസിഫ് പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തതായി ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.

പണം നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള എ.എ.പി പ്രവർത്തകരുടെ ശ്രമം തടയാനെത്തിയപ്പോൾ പോലീസ് അകാരണമായി ഇടപെട്ടെന്നാണ് ആസിഫിന്റെ പ്രതികരണം. വീട്ടിലെത്തിയ പൊലീസ് സംഘം ബലംപ്രയോഗിച്ചാണ് പിതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരിബ ആരോപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!