ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് നിലത്തുവീണ് കെ.സി. വേണുഗോപാലിന് പരിക്ക്

ഇന്‍ഡോര്‍: കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.ക്ക് വീണ് പരിക്കേറ്റു. യാത്ര മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയപ്പോള്‍ അനിയന്ത്രിതമായ ജനത്തിരക്കില്‍പ്പെട്ട് നിലത്തുവീഴുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം.
കാല്‍മുട്ടിലും കൈയിലും മുറിവുണ്ട്. യാത്ര നിര്‍ത്തി ക്യാമ്പിലെത്തിയ വേണുഗോപാല്‍ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം വീണ്ടും യാത്രയുടെ ഭാഗമായി.