ജിമ്മിജോർജ് പവലിയൻ ഉദ്ഘാടനം നവംബർ മുപ്പതിന്

Share our post

പേരാവൂർ : സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ ജിമ്മിജോർജ് സ്റ്റേഡിയത്തിന്റെ ഭാഗമായി നിർമിച്ച പവലിയൻ ജിമ്മി ജോർജിന്റെ ഓർമക്കായി സമർപ്പിക്കപ്പെടുന്നു.ജിമ്മി ജോർജ് ഓർമയായിട്ട് 35 വര്ഷം പൂർത്തിയാവുന്ന 2022 നവംബർ 30-നാണ് പവലിയൻ സമർപ്പിക്കപ്പെടുന്നത്.

കായിക താരങ്ങൾക്കുള്ള ഡ്രസിങ് റൂമും ,സ്റ്റേഡിയം കമ്മിറ്റി ഓഫീസും ഇതോടെ പ്രവർത്തന ക്ഷമമാകും.രാവിലെ 9.45ന്
സ്‌കൂൾ മാനേജർ ഫാ തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിക്കും.

സണ്ണി ജോസഫ് എം .എൽ .എ , ജിമ്മി ജോർജിന്റെ സഹോദരങ്ങൾ , സ്റ്റേഡിയം കമ്മിറ്റി അംഗങ്ങൾ , ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ .വി . സെബാസ്റ്റ്യൻ ,പ്രഥമാധ്യാപകൻ വി .വി .തോമസ് , കായിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!