ഗുഡ് എർത്ത് പേരാവൂർ മാരത്തൺ ക്യാമ്പയിൻ നവംബർ 30ന്

പേരാവൂർ: ഇന്ത്യയുടെ കായിക ഭൂപടത്തിൽ സ്ഥാനം നേടിയ പേരാവൂർ മാരത്തൺ നാലാം എഡിഷൻ്റെ ഭാഗമായി “സെ നോ ടു ഡ്രഗ്സ് യെസ് ടു മാരത്തൺ ” ക്യാമ്പയിൻ നവംബർ 30ന് തൊണ്ടിയിൽ ജിമ്മി ജോർജ് അക്കാദമിയിൽ നടക്കും.വൈകിട്ട് 6.15ന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്യാമ്പയിൻ്റെ ഭാഗമായി മാരത്തൺ സംഘാടക സമിതി യോഗം അക്കാദമിയിൽ നടന്നു. പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡൻറ് സ്റ്റാൻലി ജോർജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജനറൽ എം.സി. കുട്ടിച്ചൻ, ട്രഷറർ പ്രദീപൻ പുത്തലത്ത്, പി.എസ്.എഫ് പ്രതിനിധികളായ അബ്രഹാം തോമസ്, സെബാസ്റ്റ്യൻ ജോർജ്,അനൂപ് നാരായണൻ, നാസർ വലിയേടത്ത്,യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പ്രതിനിധി ഷിനോജ് നരിതൂക്കിൽ, പാസ് പ്രസിഡൻറ് ഒ.മാത്യു, പഴശിരാജ കളരി അക്കാദമി പ്രതിനിധി കെ.ഇ.ശ്രീജയൻ, എബിജോൺ,കെ.വിനോദ് കുമാർ, കെ.എം.ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.