Breaking News
രാജ്‌ഭവനുകളെ വിറപ്പിച്ച് കർഷകർ ; പ്രക്ഷോഭത്തില്‍ പങ്കെടുത്തത് അമ്പതുലക്ഷത്തോളം പേര്‍
ന്യൂഡൽഹി: ഭരണഘടനാ ദിനത്തിൽ കേന്ദ്രത്തെ വിറപ്പിച്ച് കർഷകരുടെ പ്രതിഷേധസാഗരം. സംയുക്ത കിസാൻമോർച്ചയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ രാജ്‌ഭവനിലേക്ക് നടത്തിയ മാർച്ചിൽ കർഷകലക്ഷങ്ങൾ ഒഴുകിയെത്തി. രാഷ്‌ട്രപതിക്ക് നേതാക്കൾ നിവേദനംനൽകി. മിനിമം താങ്ങുവിലയ്‌ക്ക് നിയമപരമായ പ്രാബല്യം, വായ്പ എഴുതിത്തള്ളൽ, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കൽ, ലഖിംപൂർഖേരി കൂട്ടക്കൊലയിൽ കുറ്റാരോപിതനായ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക, വിള ഇൻഷുറൻസ് പദ്ധതി, എല്ലാ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പ്രതിമാസം 5000 രൂപ പെൻഷൻ, കർഷകസമരത്തിൽ എടുത്ത കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
രാജ്‌ഭവനുകള്‍ക്ക് പുറമെ 400 ജില്ലാ ആസ്ഥാനത്തും താലൂക്ക് ഓഫീസിനു മുന്നിലും പ്രതിഷേധം നടന്നു. 3000 കേന്ദ്രത്തിലായി അമ്പതുലക്ഷം പേർ പങ്കെടുത്തെന്ന് നേതാക്കൾ പറഞ്ഞു. കർഷകസമരത്തിന്റെ പ്രഭവകേന്ദ്രമായ മഹാരാഷ്‌ട്ര, പഞ്ചാബ്, ഹരിയാന, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ അഭൂതപൂർവമായ പങ്കാളിത്തം ഉണ്ടായി. കേരളം, ഉത്തർപ്രദേശ്, ഗോവ, തമിഴ്‌നാട്, കർണാടകം തുടങ്ങി എല്ലാ സംസ്ഥാനത്തും പ്രതിഷേധം ആളി.
അഖിലേന്ത്യ കിസാൻസഭ നേതാക്കളായ അശോക് ധാവ്‌ളെ ചണ്ഡീഗഡിലും ഹന്നൻമൊള്ള ലഖ്‌നൗവിലും പി. കൃഷ്‌ണപ്രസാദ് ഹരിയാനയിലെ പഞ്ച്‌ഗുളയിലും അമ്രറാം ജയ്‌പുരിലും ബാദൽസരോജ് ഭോപ്പാലിലും അമൽ ഹൽദർ – കൊൽക്കത്തയിലും എം ./വിജയകുമാർ തിരുവനന്തപുരത്തും ഉദ്‌ഘാടനം ചെയ്‌തു. എൽഡിഎഫ് കൺവീനർ ഇ .പി ജയരാജനാണ് കണ്ണൂരിലെ പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തത്. കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവർക്ക് പുറമെ വനിതകളും വിദ്യാർഥികളും ട്രേഡ് യൂണിൻ പ്രവർത്തകരും അണിചേർന്നു. ഡിസംബർ ഒന്നുമുതൽ പതിനൊന്നുവരെ എംപിമാരുടെയും എംഎൽഎമാരുടെയും ഓഫീസുകളിലേക്കും മാർച്ച് നടത്തി നിവേദനം നൽകും. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും കർഷകരുടെ പ്രശ്‌നം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടാണിത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു