റെഡിയാണ് സിവിൽ ഡിഫെൻസ് ടീം

കണ്ണൂർ: അപകടഘട്ടങ്ങളിൽ അടിയന്തിരസഹായമെത്തിക്കാൻ കലോത്സവ നഗരിയിൽ ഫയർ ഫോഴ്സിന്റെ സിവിൽ ഡിഫെൻസ് സംഘം.തിരഞ്ഞെടുക്കപ്പെട്ട 50 പേർക്ക് ഫയർ ഫോഴ്സിന്റെ പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതിൽ 15 പേരാണ് കലോത്സവ നഗരിയിലെത്തിയത്. വൈകീട്ട് ഏഴ് വരെയാണ് പ്രവർത്തനം.
കുഴഞ്ഞുവീണ നിരവധി കുട്ടികൾക്ക് ഇവരുടെ സഹായം ലഭിച്ചിരുന്നു. സി.പി.ആർ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളിലും പരിശീലനം നേടിയവരാണ് ടീമംഗങ്ങൾ. ഫയർ ഫോഴ്സ് വഴി സർക്കാർ രൂപീകരിച്ച പുതിയ പദ്ധതിയാണ് സിവിൽ ഡിഫൻസ് കോർപ്സ്.ഷൈമ, രാധിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ നാലുദിവസമായി കലോത്സവ നഗരിയിൽ പ്രവർത്തിച്ചു വരുന്നത്.