വയനാട് പേരിയ വനമേഖലയില്‍ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് പേരിയ വനമേഖലയില്‍ വയോധിക ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
മാനന്തവാടി തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടില്‍ വന്നശേഷം നവംബര്‍ 25നു ആസ്പത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു ഇരുവരും. ഇവരെ കാണാത്തയതിനെ തുടര്‍ന്ന് മാനന്തവാടി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു