Connect with us

Breaking News

വന്യജീവി ആക്രമണം: കൃഷി വകുപ്പും നഷ്ടപരിഹാരം നൽകും

Published

on

Share our post

കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹാര മാർഗങ്ങൾ നിർദേശിക്കാനും കൃഷിവകുപ്പ് മന്ത്രിയും സംഘവും കൃഷിയിടങ്ങളിലേക്കും കർഷക ഭവനങ്ങളിലേക്കും സന്ദർശനം നടത്തി. പിണറായി കൺവെൻഷൻ സെന്ററിൽ നടക്കുന്ന കൃഷിദർശൻ പരിപാടിയുടെ ഭാഗമായാണ് കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ, കൃഷി വിജ്ഞാൻ കേന്ദ്ര ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘം സന്ദർശനം നടത്തിയത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചരക്കണ്ടി, വേങ്ങാട്, മുഴപ്പിലങ്ങാട്, ധർമടം, പിണറായി, എരഞ്ഞോളി, തലശ്ശേരി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ 10 കേന്ദ്രങ്ങളിൽ കർഷകരുമായി മന്ത്രി സംവദിച്ചു.

ഭൂപ്രകൃതിക്കുണ്ടാകുന്ന പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും വന്യമൃഗ ശല്യവും കർഷകരെ സാരമായി ബാധിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടി. മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും വേനൽക്കാലത്തെ രൂക്ഷമായ വരൾച്ചയും ഉപ്പുവെള്ളം കയറുന്നതും കീട രോഗങ്ങളുടെ അനിയന്ത്രിതമായ ആക്രമണവും പ്രധാന പ്രശ്നമായി കർഷകർ ഉന്നയിച്ചു. ഇത്തരം പ്രശ്നങ്ങൾക്ക് കൃഷിയിടത്തിൽ വച്ച് തന്നെ മന്ത്രി പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചു. വന്യജീവി ആക്രമത്തിൽ കൃഷി നശിക്കുന്ന കർഷകർക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ കൃഷി വകുപ്പ് മുഖേനെ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇപ്പോൾ വനം വകുപ്പാണ് നഷ്ട പരിഹാരം നൽകുന്നത്. അതിനു പുറമെയാണിത് .

ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി ഉൽപ്പാദനം നടത്തണം. എപ്പോഴും പരമ്പരാഗത കൃഷി രീതിയുമായി മാത്രം മുന്നോട്ടുപോകനാവില്ല. വിള ഇൻഷൂറൻസിന് കർഷകർ പരമാവധി അപേക്ഷിക്കണം – മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട വിളവെടുപ്പ് ഏതിനാണോ ലഭിക്കുക അതിനായിരിക്കും സർക്കാർ മുൻഗണന നൽകുക. അതിനുള്ള ആസൂത്രണം അതാത് കൃഷിയിടങ്ങളിൽ തന്നെ തുടങ്ങണം. നാളികേരത്തിന്റെ വിലയിടവ് നിയന്ത്രിക്കുന്നതിന് സർക്കാറിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകും. ആവശ്യമായ സ്ഥലങ്ങളിൽ നാളികേര സംഭരണ യൂണിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ അഞ്ചരക്കണ്ടി പനയത്താംപറമ്പിലെ ഷൈമ മനോജിന്റെ വീട്ടിൽ നിന്നും തുടങ്ങിയ സന്ദർശനം വിവിധയിടങ്ങളിൽ പര്യടനം നടത്തി വൈകീട്ട് പിണറായി എരുവട്ടിയിലാണ് സമാപിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷർ, അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷർ, കൃഷിവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വിവിധയിടങ്ങിലെ സന്ദർശനങ്ങളിൽ പങ്കെടുത്തു. നവംബർ 22ന് ആരംഭിച്ച കൃഷിദർശൻ പരിപാടി ശനിയാഴ്ച പിണറായിയിൽ സമാപിക്കും.


Share our post

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!