Breaking News
ഡോക്‌ടറെ മർദ്ദിച്ച സംഭവത്തിൽ വഴിത്തിരിവ്, തെറ്റ് മറയ‌്ക്കാൻ കെട്ടിച്ചമച്ച കേസെന്ന് പ്രതിയുടെ ബന്ധുക്കൾ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുറ്റാരോപിതനായ സെന്തിൽ കുമാർ ഡോക്‌ടറെ ശാരീരികമായി ആക്രമിച്ചുവെന്ന് പറയുന്നത് കളവാണെന്ന് സെന്തിലിന്റെ ബന്ധുക്കൾ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ഡോക്‌ടർക്ക് പറ്റിയ തെറ്റ് മറയ്‌ക്കാൻ കേസ് കെട്ടിച്ചമച്ചതാണെന്ന് സെന്തിൽ കുമാറിന്റെ സഹോദരി ആരോപിച്ചു.മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഒരു ഡോക്‌ടർ ആക്രമിച്ചപ്പെട്ടാൽ അത് ചോദിക്കാൻ സെക്യൂരിറ്റിയെങ്കിലും ആ സമയം വരില്ലേ? ഒരാൾ പോലും അത്തരത്തിൽ വന്നിട്ടില്ല.
ബോഡി വിട്ടുകിട്ടി ദഹിപ്പിക്കുന്നത് വരെ ആരും ചോദിച്ചിട്ട് വന്നിട്ടില്ല. മൃതദേഹം അടക്കം ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ ഹെൽത്ത് ഇൻസ്‌പെക്‌ടർ വന്ന് തടസം പറയുകയായിരുന്നു. തുടർന്നാണ് ദഹിപ്പിച്ചത്. അങ്ങനെ നിർബന്ധം പറഞ്ഞതുകൊണ്ടാണ് സമ്മതിച്ചത്. സംഭവത്തിൽ നീതികിട്ടാൻ ഏതറ്റംവരെയും പോകുമെന്നും അവർ വ്യക്തമാക്കി.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിൽ ബുധനാഴ്ച പുലർച്ചെയാണ് ന്യൂറോ സർജറി വിഭാഗം സീനിയർ റസിഡന്റ് മേരി ഫ്രാൻസിസ് കല്ലേരി ആക്രമിക്കപ്പെട്ടത്.
ചികിത്സയിലിരിക്കെ മരണപ്പെട്ട കൊല്ലം വെളിച്ചക്കാല ടി.ബി ജംഗ്ഷൻ പുതുമനയിൽ ശുഭയുടെ ഭർത്താവ് സെന്തിൽകുമാറാണ്(53) ഡോക്ടറെ ആക്രമിച്ചെന്നാണ് പരാതി.അപ്രതീക്ഷിത ആക്രമണത്തിൽ അടിവയറ്റിൽ ക്ഷതമേറ്റ ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.ഭാര്യയുടെ സംസ്‌കാരത്തിന് ശേഷം രക്തസമ്മർദ്ദം താഴുകയും മറ്റ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സെന്തിൽകുമാർ കുഴഞ്ഞു വീണു. തുടർന്ന് നെടുങ്ങോലത്തെ ആശുപത്രിയിൽ ചികിത്സയിലാണ് . പ്രതിയുടെ ആരോഗ്യം മെച്ചപ്പെടുന്നതോടെ കസ്റ്റഡിയിലെടുത്ത് തുടർ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് പി.ജി ഡോക്ടർമാർ ഇന്നലെ 12മണിക്കൂർ സമരം നടത്തി.
രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയായിരുന്നു സമരം. ഒ.പി, വാർഡുകൾ എന്നിവിടങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിന്നു. സമരം ചെയ്യുന്ന പി.ജി. ഡോക്ടർമാർക്ക് പിന്തുണയുമായി ഐ.എം.എയും രംഗത്തെത്തി.നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിലുടനീളം സമരപരിപാടികളിലേയ്ക്ക് നീങ്ങുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവനും അറിയിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എം.സി.ടി.എയും കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ഉറപ്പ് നൽകി.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്