Breaking News
കേരളത്തിൽ എത്തിയത് ഒരു കോടിയിലധികം സഞ്ചാരികള്‍
തിരുവനന്തപുരം : ഒമ്പത് മാസത്തിനിടെ കേരളത്തിൽ എത്തിയത് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികളാണെന്ന് മന്ത്രി പി .എ മുഹമ്മദ് റിയാസ്. ഇത് സർവകാല റെക്കോഡാണ്. എറണാകുളത്താണ് ഏറ്റവുമധികം സഞ്ചാരികൾ എത്തിയത്, 28,93,631 പേർ. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകൾ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. കോവിഡിനു പിന്നാലെ ടൂറിസം മേഖലയിൽ ഉണ്ടായ വളർച്ച അഭിമാനകരമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനം വർധനയുണ്ടായി. ടൂറിസം മേഖലയിലുണ്ടായ 120 ശതമാനത്തിന്റെ വളർച്ച സംസ്ഥാനത്തെ ജി.ഡി.പി കുതിപ്പിനെയും സഹായിച്ചെന്ന് മന്ത്രി പറഞ്ഞു. റെസ്റ്റ്ഹൗസ് ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുവർഷത്തിൽ 67,000 പേർ പ്രയോജനപ്പെടുത്തി.
ടൂറിസം ക്ലബ്ബുകൾ ശക്തിപ്പെടുത്താൻ ഓട്ടോത്തൊഴിലാളികളെയും ക്ലബ്ബിൽ ചേർക്കുന്നത് പരിഗണിക്കും. വിനോദസഞ്ചാര പ്രചാരണമാണ് ഇതിന്റെയും ലക്ഷ്യം. വിദേശമലയാളികളെ ഉൾപ്പെടുത്തി ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും.
ബോൾഗാട്ടിയിലും കുമരകത്തും കാരവൻ പാർക്ക്
ടൂറിസം രംഗത്ത് കാരവൻ പാർക്കുകൾ വ്യാപിപ്പിക്കുന്നു. കെടിഡിസിയുടെ സഹകരണത്തിൽ ബോൾഗാട്ടി പാലസ്, കുമരകം വാട്ടർസ്‌കേപ് എന്നിവിടങ്ങളിലാകും ഇത്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ മികവുറ്റതാക്കാൻ ഇടപെടലുണ്ടാകും. മറ്റു വകുപ്പുകളുമായി വിഷയം ചർച്ച ചെയ്യും.
ബേപ്പൂർ മാതൃകയിൽ ഒമ്പതു ജില്ലയിൽ കടൽപ്പാലങ്ങൾ നിർമിക്കും. ഇതിനായി കെടിഡിസിയുമായി ആലോചിക്കുന്നുണ്ട്. ബീച്ച് സ്പോർട്സും നടപ്പാക്കും. മലയോര ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകുന്നതിലൂടെ ഹൈക്കിങ്, ട്രക്കിങ് സാധ്യതകൾ വിപുലീകരിക്കാൻ ഇവിടങ്ങളിലേക്കുള്ള ഗൂഗിൾ ലിങ്കുകൾ പങ്കുവയ്ക്കും.
ഡെസ്റ്റിനേഷൻ ചലഞ്ച് 2023ൽ നൂറിലധികം പുതിയ കേന്ദ്രങ്ങൾ വികസിപ്പിക്കുന്ന തരത്തിൽ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ടൂറിസം ഡയറക്ടർ പി ബി നൂഹ് പങ്കെടുത്തു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു