സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ മാരത്തണും റാലിയും

Share our post

കണ്ണൂർ: ജില്ലാ വനിത ശിശു വികസന ഓഫിസ് ഓറഞ്ച് ദ വേൾഡ് ക്യാംപെയ്ന്റെ ഭാഗമായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ക്കെതിരെ മാരത്തണും സ്‌കൂട്ടർ റാലിയും നടത്തി.

കലക്ടറേറ്റ് പരിസരത്ത് എഡിഎം കെ.കെ.ദിവാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പ്ലക്കാർഡുമായാണ് വനിതകൾ പങ്കെടുത്തത്. റാലി നഗരം ചുറ്റി കലക്ടറേറ്റ് പരിസരത്ത് സമാപിച്ചു.

ജില്ലാ വനിത ശിശു വികസന ഓഫിസർ ഇൻചാർജ് പി.സുലജ അധ്യക്ഷത വഹിച്ചു. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ കെ.വി.രജിഷ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വി.എം.ദിവാകരൻ, ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫിസർ കെ.ജി.ശോഭ കുമാരി എന്നിവർ പ്രസംഗിച്ചു. ഡിസംബർ 10 വരെയാണ് ഓറഞ്ച് ദ വേൾഡ് ക്യാംപെയ്ൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!