Connect with us

Breaking News

‌ക്വാറികളുടെ നാട്, രോഗികളുടെയും; പൊട്ടിത്തകരുന്ന സ്വസ്ഥത

Published

on

Share our post

പെടേന, ഓടമുട്ട് പ്രദേശങ്ങളിലുള്ളവരുടെ ജീവിതം ദുരിതപൂർണമാക്കി ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം

പെരിങ്ങോം : ഒന്നര കിലോമീറ്റർ ദൂരത്തിനുള്ളിൽ ഒരേ സമയം പ്രവർത്തിക്കുന്ന 4 ക്വാറികൾ, 4 വൻകിട ക്രഷറുകൾ, ഒരു ടാർ മിക്സിങ് യൂണിറ്റ്… ‌പൊടിയും ശബ്ദവും കാരണം അന്തരീക്ഷമാകെ മലിനം. പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന, ഓടമുട്ട് പ്രദേശങ്ങളിലുള്ളവർ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറികളിലെ സ്ഫോടനം 5 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം സൃഷ്ടിക്കുന്നു. ഇരുന്നൂറിൽപ്പരം വീടുകൾ വാസയോഗ്യമല്ലാതായി. ക്വാറിയോടു ചേർന്നുള്ള പെടേന ഗവ. എൽപി സ്കൂൾ, പെടേന ജുമാമസ്ജിദ്, അങ്കണവാടി എന്നിവ ഭാഗികമായി തകർന്നു. കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിട്ടും നിർബാധം പ്രവർത്തനം തുടരുകയാണു ക്വാറികൾ.

‌ക്വാറികളുടെ നാട്, രോഗികളുടെയും

കരിങ്കൽ ഖനനവും ക്രഷറുകളുടെ പ്രവർത്തനവും കാരണം പെടേന പ്രദേശത്തു പകർച്ചവ്യാധികൾ പടരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊടിശല്യവും ശബ്ദമലിനീകരണവും ജലമലിനീകരണവും കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ വർധിക്കാൻ കാരണമായെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കുന്നിൻമുകളിലെ ചെറുതും വലുതുമായ നീർച്ചാലുകൾ വഴി ക്വാറി മാലിന്യം ഒഴുക്കിവിടുന്നതാണു ശുദ്ധജലം മലിനമാക്കുന്നത്. ഈ വെള്ളമാണ് പെടേന, പെരുവാമ്പ നിവാസികൾ ഉപയോഗിക്കുന്നത്.

ശുദ്ധജല ക്ഷാമം ‌രൂക്ഷം

പെടേന, ഓടമുട്ട്, മടക്കാംപൊയിൽ, കോടന്നൂർ ഭാഗങ്ങളിൽ രൂക്ഷമായ ശുദ്ധജല ക്ഷാമം ഉണ്ട്. ക്വാറികളുടെയും ക്രഷറുകളുടെയും പ്രവർത്തനം കാരണമാണ് ഈ സ്ഥിതി വന്നതെന്നു നാട്ടുകാർ പറയുന്നു. വറ്റാത്ത നീരുറവകളുള്ള ഓടമുട്ട്, കുട്ടിക്കുന്ന് തോടുകൾ മണ്ണിട്ട് നികത്തിയും നീരൊഴുക്കു പ്രദേശങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കുഴൽക്കിണറുകൾ കുഴിച്ചും വെള്ളമൂറ്റുകയാണ്.

ഓടമുട്ട് തോടിന്റെ ഉത്ഭവ സ്ഥലത്തു കിണർ കുഴിച്ച് താഴോട്ടുള്ള നീരൊഴുക്ക് തടഞ്ഞുവെന്നും നാട്ടുകാർ പറഞ്ഞു. കരിങ്കൽ ഖനനത്തിനു വേണ്ടി ഇടിച്ച കുന്നിലെ മണ്ണ് പാറപ്രദേശത്ത് കുന്നോളം ഉയരത്തിൽ കൂട്ടിയിട്ട നിലയിലാണ്. കനത്തമഴയിൽ ഇവ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത് കൃഷി നാശത്തിനും മലിനീകരണത്തിനും കാരണമാകുന്നു. വീടുകൾ‌ക്കുള്ളിലേക്കു വരെ മണ്ണ് ഇരച്ചെത്തിയ സംഭവങ്ങളുണ്ട്.

മഴ കനക്കുമ്പോൾ ഉറക്കമില്ലാതെ…

കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന ക്വാറികൾ കാരണം ഒട്ടേറെത്തവണ ചെറുതും വലുതുമായ ഉരുൾപ്പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടായ പ്രദേശമാണിത്. കനത്ത മഴയിൽ ഉരുൾപൊട്ടലിനു സമാനമായ കുന്നിടിച്ചിൽ നിത്യസംഭവമായി കഴിഞ്ഞു ഇവിടെ. കഴിഞ്ഞ വർഷമുണ്ടായ ഉരുൾപൊട്ടലിൽ പെടേനയിലെ ഒട്ടേറെ വീടുകളിലേക്കു മണ്ണും മാലിന്യവും ഒഴുകിയെത്തി.

പെരിങ്ങോം പൊലീസും ജനപ്രതിനിധികളും ഫയർഫോഴ്സും സംഭവസ്ഥലം സന്ദർശിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായിട്ടില്ല. പെരുവാമ്പ ക്വാറിയിലുണ്ടായ ഉരുൾപൊട്ടലിൽ പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഒട്ടേറെ വളർത്തു മൃഗങ്ങളും ഒഴുകിപ്പോയി.

5 വർഷങ്ങൾ പിന്നിട്ട്‌ സമരം

കരങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ നടത്തുന്ന സമരം 5 വർഷങ്ങൾ പിന്നിട്ടു. പെടേന ജനകീയ സമിതിയാണ് സമരത്തിനു നേതൃത്വം നൽകുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ശുദ്ധജലത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫിസ് പടിക്കൽ മാസങ്ങളോളം സമരം നടന്നു. കരിങ്കൽ ഖനനത്തിനെതിരെ ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവനാളുകളും ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിട്ടും പഞ്ചായത്ത് അധികൃതർ ക്വാറികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.

കരിങ്കൽ ഖനനത്തിനെതിരെ സമരം ചെയ്ത നാട്ടുകാരുടെ പേരിൽ ജ്യാമ്യമില്ലാ വകുപ്പു ചേർത്തു ജയിലിൽ അടച്ചതും വിവാദമായി. ക്വാറിയിലെ സ്ഫോടനവും അന്തരീക്ഷ മലിനീകരണവും സഹിക്കാനകാതെ പെടേന ഗവ. എൽപി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്തി.

നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് കലക്ടറും മനുഷ്യാവകാശ കമ്മിഷനും സ്ഥലം സന്ദർശിച്ചിരുന്നു. വിദ്യാർഥികൾ കൂടി നേരിട്ടു പരാതി നൽകിയതോടെ കലക്ടർ ഇടപെട്ട് ക്വാറികളും ക്രഷറുകളും മാസങ്ങളോളം അടച്ചിട്ടിരുന്നു. എന്നാൽ, പുനഃപരിശോധന കഴിഞ്ഞ് 2 ക്വാറികൾ ഒഴികെ മറ്റെല്ലാം തുറന്നു.

ക്വാറി ഉടമകൾ സമർപ്പിച്ചത് വ്യാജ രേഖ എന്ന് ആക്ഷേപം

വ്യാജ രേഖകൾ ഹാജരാക്കിയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ആണു ക്വാറികൾ പ്രവർത്തിക്കാൻ വീണ്ടും അനുമതി നേടിയെടുത്തതെന്നു ജനകീയ സമിതി ആരോപിക്കുന്നു. പെടേന ഗവ. എൽപി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന സതേൺ ഗ്രാനൈറ്റ് എന്ന സ്ഥാപനം അനുമതിക്കായി സമർപ്പിച്ച അപേക്ഷയിൽ 100 മീറ്റർ ദൂരപരിധിയിലുള്ള പെടേന ഗവ. എൽപി സ്കൂൾ,

അങ്കണവാടി, ജുമാമസ്ജിദ് എന്നിവ രേഖപ്പെടുത്താതെ 4 കിലോമീറ്റർ അകലെയുള്ള പെരിങ്ങോം ഗവ. ഹയർസെക്കൻഡറി സ്കൂളാണു രേഖപ്പെടുത്തിയതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. സമീപ പ്രദേശങ്ങളിലെ നീർച്ചാലുകളും ക്ഷേത്രങ്ങളും നടവഴികളും റോഡുകളും രേഖപ്പെടുത്തിയിട്ടില്ല.

ഓടമുട്ട് മുതൽ മടക്കാംപൊയിൽ ഭാഗത്തേക്കുള്ള നടപ്പാതയും പെടേന കുട്ടിക്കുന്ന് വഴി മടക്കാംപൊയിൽ അയ്യപ്പ ഭജനമഠത്തിലേക്കുള്ള വഴിയും അപേക്ഷകളിൽ കാണിച്ചിട്ടില്ല. കരിങ്കൽ ഖനനത്തിനെ തിരെയുള്ള സമരപരിപാടികളും നിയമനടപടികളും തുടരുമെന്ന് ജനകീയ സമിതി നേതാക്കളായ കെ.എം.കുഞ്ഞപ്പൻ, വി.വി.അബ്ദുൽ സത്താർ, പരിസ്ഥിതി പ്രവർത്തകൻ നോബിൾ പൈക്കട എന്നിവർ പറഞ്ഞു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!