ഉറക്കമൊഴിഞ്ഞ് കളി കാണുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് സമസ്ത; ഫുട്ബോൾ ആവേശം കുട്ടികളുടേത് മാത്രമല്ലെന്ന് എം .കെ മുനീർ

Share our post

കോഴിക്കോട്: ഫുട്ബോൾ ആവേശം കുട്ടികളുടേത് മാത്രമല്ല മുതിർന്നവരുടേതുമാണെന്ന് മുസ്ലീം ലീഗ് നേതാവ് എം. കെ മുനീർ. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വാബാ കമ്മിറ്റി നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ട്. സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണണെന്നും മുനീർ പറഞ്ഞു.

എന്നാൽ അമിതാവേശത്തിൽ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും മുനീർ കൂട്ടിച്ചേർത്തു.ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയ ശേഷം വിശ്വാസികൾ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഇതിനാൽ ഫുട്ബോൾ മത്സരങ്ങൾ കാണുന്നത് ഒഴിവാക്കണമെന്നുമാണ് സമസ്തയുടെ നിർദ്ദേശത്തിൽ പറയുന്നത്.

സമസ്ത ഖുദ്ബ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ‍ ഫൈസിയുടെവിശദീകരണത്തോടെയാണ്നിയന്ത്രണമേർപ്പെടുത്തികൊണ്ടുള്ള നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്.

ലക്ഷങ്ങൾ മുടക്കി കട്ടൗട്ടുകൾ ഉയർത്തുന്നത് ദുർവ്യയമാണ്. തൊഴിലില്ലാത്തവർ പോലും ഇതിന് തയ്യാറാകുന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു. വിനോദങ്ങളെ പ്രോത്സാഹിക്കുമ്പോഴും കളിക്കമ്പം ലഹരിയോ ജ്വരമോ ആകരുത്. താരാരാധനയല്ല, ദൈവാരാധനയാണ് വേണ്ടതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഖുറാനിലെ വാക്യങ്ങൾ ഉദ്ധരിച്ച്, വെളളിയാഴ്ച നിസ്കാരത്തിന് ശേഷം പളളികളിൽ നടത്തേണ്ട പ്രസംഗത്തിന്‍റെ കുറിപ്പും ഖത്തീബുമാർക്ക് കൈമാറി.ഉറക്കമൊഴിഞ്ഞ് കളികാണരുത്.

രാത്രി ഫുട്ബോൾ മത്സരം കാണുന്നതിലൂടെ നമസ്കാരം ഉപേക്ഷിക്കുന്ന രീതി ശരിയല്ല. രാജ്യത്തിന് മേൽ അധിനിവേശം നടത്തിയ പോർച്ചുഗൽ ഉൾപ്പെടെയുളള രാജ്യങ്ങളുടെ പതാകയേന്തുന്നതും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ശരിയായ രീതിയല്ലന്നെുമാണ് പ്രസംഗത്തിൽ പറഞ്ഞത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!